രാജ്യസഭാ സീറ്റ് വേണമെന്ന് സിപി ജോണും ദേവരാജനും; യുഡിഎഫിലെ ആദ്യവട്ട സീറ്റ് ചര്‍ച്ച പൂര്‍ത്തിയായി

അഞ്ചാം തീയതി സീറ്റ് ധാരണ പ്രഖ്യാപിക്കും
ജി ദേവരാജൻ, സിപി ജോൺ
ജി ദേവരാജൻ, സിപി ജോൺഫെയ്സ്ബുക്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ആദ്യവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായിട്ടായിരുന്നു കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ ചര്‍ച്ച നടത്തിയത്. ഇതോടെ മുന്നണിയിലെ എല്ലാ പാര്‍ട്ടികളുമായും കോണ്‍ഗ്രസ് ആശയവിനിമയം നടത്തി.

മുസ്ലിം ലീഗുമായും കേരള കോണ്‍ഗ്രസ്(ജോസഫ്)മായും കോണ്‍ഗ്രസ് നേതൃത്വം വീണ്ടും ചര്‍ച്ച നടത്തും. ലീഗ് ഒരു സീറ്റു കൂടി ചോദിച്ചിട്ടുണ്ട്. കോട്ടയം സീറ്റുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളും പരിഹരിക്കേണ്ടതുണ്ട്. അഞ്ചാം തീയതി സീറ്റ് ധാരണ പ്രഖ്യാപിക്കും.

ജി ദേവരാജൻ, സിപി ജോൺ
45 മീറ്റര്‍ വീതി, ദേശീയപാത 66ന്റെ നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

ലോക്‌സഭാ സീറ്റ് ആവശ്യപ്പെടുന്നില്ലെന്നും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നുമാണ് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണും ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി ദേവരാജനും ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ഉചിതമായ അവസരത്തില്‍ ഈ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com