പമ്പാനദിയില്‍ കുളിക്കാനിറങ്ങി; രണ്ടു പേര്‍ മുങ്ങിമരിച്ചു, ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍

പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് പേര്‍ അടങ്ങുന്ന കുടുംബത്തിലെ രണ്ടുപേര്‍ മുങ്ങി മരിച്ചു
പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ടവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു
പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ടവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നുടിവി ദൃശ്യം

പത്തനംതിട്ട: പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് പേര്‍ അടങ്ങുന്ന കുടുംബത്തിലെ രണ്ടുപേര്‍ മുങ്ങി മരിച്ചു.മൂന്നാമത്തെയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.

പത്തനംതിട്ട റാന്നിയിലാണ് സംഭവം. പുതുശേരിമല സ്വദേശികളായ മൂന്ന് പേരാണ് ഒഴുക്കില്‍പ്പെട്ടത്. അനില്‍കുമാര്‍, സഹോദര പുത്രന്‍ ഗൗതം എന്നിവരാണ് മരിച്ചത്. അനില്‍കുമാറിന്റെ മകള്‍ നിരഞ്ജനയ്ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.

കുളിക്കാന്‍ എത്തിയപ്പോഴാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.

പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ടവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു
60 കോടതികള്‍ ഉള്‍ക്കൊള്ളുന്ന മന്ദിരം; ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാന്‍ ധാരണ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com