'ദൃശ്യങ്ങളില്‍ വ്യക്തമല്ല'; വടകര താലൂക്ക് ഓഫിസ് തീവെപ്പ് കേസിലെ പ്രതിയെ വെറുതെ വിട്ടു

കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചില്ലെന്നും കോടതി വിലയിരുത്തി
വടകര താലൂക്ക് ഓഫീസിലെ തീപിടിത്തം
വടകര താലൂക്ക് ഓഫീസിലെ തീപിടിത്തംഫയല്‍ ചിത്രം

കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് തീവെപ്പ് കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടു. ഹൈദരബാദ് സ്വദേശി നാരായണ്‍ സതീഷിനെയാണ് വടകര ജില്ലാ അസി. സെഷന്‍സ് കോടതി വെറുതെ വിട്ടത്. പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ വ്യക്തമായി തിരിച്ചറിയാനാവുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

വടകര താലൂക്ക് ഓഫീസിലെ തീപിടിത്തം
കോഴിക്കോട് റോഡരികിൽ സ്ഫോടക വസ്തുക്കൾ; കണ്ടെത്തിയത് എണ്ണൂറോളം ജലാറ്റിൻ സ്റ്റിക്കുകൾ

കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചില്ലെന്നും കോടതി വിലയിരുത്തി. വടകര ഡിഇഒ ഓഫിസ്, എല്‍എ എന്‍എച്ച് ഓഫീസ്, എടോടിയിലെ സ്വകാര്യ സ്ഥാപനം എന്നിവിടങ്ങളില്‍ നടന്ന തീവെപ്പ് കേസുകളിലും ഇയാൾ പ്രതിയായിരുന്നു. ഈ കേസുകളിലും ഇയാളെ വെറുതെ വിട്ടു.

വടകര താലൂക്ക് ഓഫീസിലെ തീപിടിത്തം
കെഎസ്ആര്‍ടിസി ഡ്രൈവറെ ഡിപ്പോയില്‍ കയറി മര്‍ദിച്ചു; സഹോദരങ്ങള്‍ അറസ്റ്റില്‍

2021 ഡിസംബര്‍ 17നാണ് വടകര താലൂക്ക് ഓഫിസ് തീവെച്ചു നശിപ്പിക്കപ്പെട്ടത്. ആയിരക്കണക്കിന് രേഖകളും കമ്പ്യൂട്ടറുകളുമടക്കം നശിപ്പിക്കപ്പെട്ടിരുന്നു. ഓടുപാകിയ കെട്ടിടമായതിനാൽ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. തുടർന്നു നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തിയത്.

താലൂക്ക് ഓഫിസ് തീവെപ്പ് കേസിൽ ചോദ്യംചെയ്യലിനിടെ പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് സ്ഥലങ്ങളിലും തീവെപ്പ് നടത്തിയതായി കണ്ടെത്തിയത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കോടതിയും ജയിലുമായി പ്രവർത്തിച്ച കെട്ടിടം 1985ലാണ് താലൂക്ക് ഓഫിസായി മാറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com