കെഎസ്ആര്‍ടിസിക്ക് 128.54 കോടി രൂപ; ബിഎസ് 6 ഡീസല്‍ ബസുകള്‍ വാങ്ങുന്നതിന് 92 കോടി രൂപ

ഉള്‍നാടന്‍ ജലഗതാഗതമേഖലയ്ക്ക് 130.32 കോടി രൂപ വകയിരുത്തി
കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസിഫയല്‍ചിത്രം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി ഇനത്തില്‍ 128.54 കോടി അനുവദിച്ച് ബജറ്റ് പ്രഖ്യാപനം. കൂടുതല്‍ പരിസ്ഥിതി സൗഹൃദമായ ബിഎസ് 6 ഡീസല്‍ ബസുകള്‍ വാങ്ങുന്നതിനായി 92 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു.

ഗതാഗതമേഖലയില്‍ സമഗ്രമായ പരിഷ്‌കാരങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കെഎസ്ആര്‍ടിസിക്ക് അനുവദിച്ചിട്ടുള്ള ധനസഹായത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. യുഡിഎഫ് കാലത്ത് കെഎസ്ആര്‍ടിസിക്ക് 1463.86 കോടി അനുവദിച്ച സ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ 2016-21 കാലത്ത് 5002.13 കോടി രൂപയാണ് അനുവദിച്ചത്.

രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നുവര്‍ഷത്തിനിടെ 4917.92 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മോട്ടോര്‍വാഹന വകുപ്പിന് 32.52 കോടി രൂപ വകയിരുത്തുന്നതായും മന്ത്രി ബാലഗോപാല്‍ പ്രസ്താവിച്ചു. ചെക്‌പോസ്റ്റുകള്‍ ആധുനിക വത്കരിക്കുന്നതിനായി 5.2 കോടി രൂപ വകയിരുത്തി. ഉള്‍നാടന്‍ ജലഗതാഗതമേഖലയ്ക്ക് 130.32 കോടി രൂപ നീക്കിവച്ചു.

കെഎസ്ആര്‍ടിസി
ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റം; സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കും; വിദേശ സര്‍വകലാശാലകള്‍ക്ക് ഇളവുകള്‍

ജലഗതാഗത വകുപ്പിന് വകയിരുത്തിയ തുകയില്‍ 22.3 കോടി രൂപ ഉയര്‍ന്ന സുരക്ഷയും ഇന്ധനക്ഷമതയുമുള്ള പുതിയ ബോട്ടുകള്‍ വാങ്ങുന്നതിനും ഫെറി സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള വിഹിതമാണ്. കൊല്ലം-അഷ്ടമുടി, ആലപ്പുഴ വേമ്പനാട് കായല്‍ ടൂറിസം പദ്ധതി എന്നിവയ്ക്ക് രണ്ട് സോളാര്‍ ബോട്ടുകള്‍ വാങ്ങുന്നതിനായി 5 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com