സംസ്ഥാന ബജറ്റില്‍ പ്രവാസിക്ക് എന്തുണ്ട്? പ്രവാസി ക്ഷേമത്തിന് മുന്‍ഗണനയില്ല

പ്രാവാസികള്‍ക്കായി ആവിഷ്‌കരിച്ച് രണ്ട് പദ്ധിതിയിലെ വിഹിതം കുറച്ചപ്പോള്‍ രണ്ട് പദ്ധതികളുടെ ബജറ്റ് വിഹിതം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിപ്പിച്ചതുമില്ല
കെ എന്‍. ബാലഗോപാല്‍
കെ എന്‍. ബാലഗോപാല്‍ സഭാ ടി വി

തിരുവനന്തപുരം: നിയമസഭയില്‍ ധനമന്ത്രി കെ എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റില്‍ പ്രവാസി ക്ഷേമത്തിന് മുന്‍ഗണനയില്ല. പ്രാവാസികള്‍ക്കായി ആവിഷ്‌കരിച്ച് രണ്ട് പദ്ധിതിയിലെ വിഹിതം കുറച്ചപ്പോള്‍ രണ്ട് പദ്ധതികളുടെ ബജറ്റ് വിഹിതം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിപ്പിച്ചതുമില്ല.

പ്രവാസികളുടെ സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിന് ആവിഷ്‌കരിച്ച എന്‍ഡിപിആര്‍ഇഎം പദ്ധതിയുടെയും 'സാന്ത്വന' പദ്ധതിയുടെയും വിഹിതത്തിലാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയില്ലാത്തത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതിയായ 'കേരള ദി നോണ്‍ റെസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ്' വഴിയുള്ള ക്ഷേമപദ്ധതികളുടെയും ബജറ്റ് വിഹിതത്തില്‍ സര്‍ക്കാര്‍ ഇത്തവണ കുറവും വരുത്തി.

കെ എന്‍. ബാലഗോപാല്‍
സൗദിയില്‍ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം; 23,000 തൊഴിലവസരങ്ങള്‍ തുറക്കും

മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ പുനസംയോജന ഏകോപന പദ്ധതിക്കായി ഇത്തവണ 44 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. ഇത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. കഴിഞ്ഞ തവണ 50 കോടി വകയിരുത്തിയപ്പോള്‍ ഇത്തവണ ബജറ്റ് വിഹിതത്തില്‍ ആറ് കോടി കുറവ് വരുത്തി.

കുറഞ്ഞത് രണ്ട് വര്‍ഷക്കാലം വിദേശത്ത് ജോലി ചെയ്ത് കേരളത്തിലേക്ക് തിരികെ എത്തുന്നവര്‍ക്കായി 50,000 രൂപ വരെ ചികിത്സ സഹായം, ഒരു ലക്ഷം രൂപ വരെ വിവാഹ ധനസഹായം, വൈകല്യമുള്ളവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10,000 രൂപ വരെ ധനസഹായം എന്നിങ്ങനെ ഒറ്റത്തവണ ധനസഹായം ലഭ്യമാക്കാനുള്ള 'സാന്ത്വന' പദ്ധതിക്ക് വേണ്ടി 33 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവെച്ചത്. കഴിഞ്ഞ വര്‍ഷത്തിലെ ബജറ്റിലും 33 കോടി രൂപയായിരുന്നു വകയിരുത്തിയത്.

തിരികെ എത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച എന്‍ഡിപിആര്‍ഇഎം പദ്ധതിക്കായി 25 കോടി രൂപ മാത്രമാണ് ഇത്തവണ മാറ്റിവെച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലെ അതേ തുക മാത്രമാണ്.

2024-25 സാമ്പത്തിക വര്‍ഷം നോര്‍ക്കയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 143.81 കോടി രൂപ ബജറ്റില്‍ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.

കെ എന്‍. ബാലഗോപാല്‍
നയാപൈസ കൈയില്‍ ഇല്ല, ജനങ്ങളെ പറ്റിക്കുന്ന ബജറ്റ്; വിമര്‍ശിച്ച് പ്രതിപക്ഷം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com