കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ല, കോടതിയലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാര്‍

വിരമിച്ച ജീവനക്കാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്
കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ല, കോടതിയലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാര്‍

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍. വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിരമിച്ച ജീവനക്കാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ല, കോടതിയലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാര്‍
സ്വവര്‍ഗ പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയാണ് പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചതിന് അനുപാതികമായി പെന്‍ഷനും പരിഷ്‌കരിക്കണമെന്നായിരുന്നു ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com