അഞ്ചുമാസമായി പെന്‍ഷനില്ല; റോഡില്‍ കസേരയിട്ടിരുന്ന് വയോധികയുടെ പ്രതിഷേധം

ഇടുക്കി വണ്ടിപ്പെരിയാര്‍ കറുപ്പ് പാലത്ത് അഞ്ചുമാസമായി പെന്‍ഷന്‍ കിട്ടാത്തതില്‍ 90 വയസുകാരിയുടെ വേറിട്ട പ്രതിഷേധം
പെന്‍ഷന്‍ കിട്ടാത്തതില്‍ റോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധം
പെന്‍ഷന്‍ കിട്ടാത്തതില്‍ റോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധംടിവി ദൃശ്യം

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാര്‍ കറുപ്പ് പാലത്ത് അഞ്ചുമാസമായി പെന്‍ഷന്‍ കിട്ടാത്തതില്‍ 90 വയസുകാരിയുടെ വേറിട്ട പ്രതിഷേധം. വണ്ടിപ്പെരിയാര്‍ സ്വദേശിനി പൊന്നമ്മയാണ് വണ്ടിപ്പെരിയാര്‍ - വള്ളക്കടവ് റോഡില്‍ ഇന്നലെ കസേരയിട്ട് ഒന്നര മണിക്കൂറോളം പ്രതിഷേധിച്ചത്. പൊന്നമ്മ റോഡിലിരുന്നതിനെ തുടര്‍ന്ന് ഈ സമയം ഇതു വഴി വന്ന വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. സ്വകാര്യ ബസും അല്‍പനേരത്തേക്കു കുടുങ്ങി.

പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്‌നം പരിഹരിക്കാതെ റോഡില്‍ നിന്നു മാറില്ലെന്നും പൊന്നമ്മയും മകന്‍ മായനും നിലപാടെടുത്തു. പിന്നീടു വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് പൊന്നമ്മയെയും മകനെയും വീട്ടിലേക്കു മാറ്റുകയായിരുന്നു. ഒറ്റമുറി വീട്ടിലാണു പൊന്നമ്മ കഴിയുന്നത്.

പെന്‍ഷന്‍ കിട്ടാത്തതില്‍ റോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധം
ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ വൈദ്യുതി ലാഭിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം, മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com