കാട്ടാക്കട മലയിന്‍കീഴില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി

മൂവരും അന്തീര്‍ക്കോണം ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് കാണതായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കാട്ടാക്കട മലയിന്‍കീഴില്‍ മൂന്നു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. അന്തീര്‍ക്കോണം സ്വദേശികളായ അശ്വിന്‍, നിഖില്‍, അരുണ്‍ ബാബു എന്നിവരെയാണ് കാണാതായത്.

മൂവരും അന്തീര്‍ക്കോണം ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് കാണതായത്. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ടു വന്നതിനുശേഷമാണ് വിദ്യാര്‍ഥികളെ കാണാതായത്.

പ്രതീകാത്മക ചിത്രം
അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനം മന്ത്രി

ഇവര്‍ ഇന്നലെ വൈകുന്നേരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയതായി വിവരമുണ്ട്. കുട്ടികള്‍ വിനോദയാത്രയ്ക്ക് പോയതെന്നാണ് സംശയം. മാറനല്ലൂര്‍ -മലയിന്‍കീഴ് പൊലീസ് സംയുക്തമായി അന്വേഷണം തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com