കോതമംഗലത്ത് കാട്ടാനക്കൂട്ടം വീട് തകര്‍ത്തു, സ്ത്രീ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ഭീതിയില്‍ നാട്ടുകാര്‍

കോതമംഗലത്തിനടുത്തെ മണികണ്ഠന്‍ ചാലിനടുത്ത് കാട്ടാനക്കൂട്ടം വീട് തകര്‍ത്തു
മണികണ്ഠന്‍ ചാലിൽ കാട്ടാനക്കൂട്ടം വീട് തകർത്ത നിലയിൽ
മണികണ്ഠന്‍ ചാലിൽ കാട്ടാനക്കൂട്ടം വീട് തകർത്ത നിലയിൽടിവി ദൃശ്യം

കൊച്ചി : കോതമംഗലത്തിനടുത്തെ മണികണ്ഠന്‍ ചാലിൽ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. വെള്ളാരംകുത്ത് മുകള്‍ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്.

പുലര്‍ച്ചെയാണ് മണികണ്ഠന്‍ചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. ശാരദ ഒറ്റക്കാണ് താമസിക്കുന്നത്. സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാലാണ് ശാരദ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകര്‍ത്തിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

വേനല്‍ രൂക്ഷമായതോടെ എറണാകുളം ജില്ലയുടെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരും കാട്ടാന ഭീതിയിലാണ്. വേനല്‍ച്ചൂട് രൂക്ഷമായതോടെ വെള്ളവും തീറ്റയും തേടി ആനക്കൂട്ടം കാടിറങ്ങുന്നതാണ് കാരണം. കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ. കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളിലാണ് കൂടുതലായി കാട്ടാന ഭീഷണി നിലനില്‍ക്കുന്നത്.

മണികണ്ഠന്‍ ചാലിൽ കാട്ടാനക്കൂട്ടം വീട് തകർത്ത നിലയിൽ
'എംടിയുടെ പ്രസംഗം വലിയ ബോംബ്, അദ്ദേഹം ഉദ്ദേശിച്ചത് കേന്ദ്രത്തേയും കേരളത്തേയും': സേതു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com