ഒരു നിമിഷത്തെ മാതാപിതാക്കളുടെ അശ്രദ്ധ!, അത്ഭുതകരമായി രക്ഷപ്പെട്ട് കുട്ടി; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ് - വീഡിയോ

കുട്ടികളുമായി റോഡില്‍ ഇറങ്ങുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്
അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യം
അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യംവീഡിയോ സ്ക്രീൻഷോട്ട്

കൊച്ചി: കുട്ടികളുമായി റോഡില്‍ ഇറങ്ങുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. കുട്ടികള്‍ക്ക് ഇതിന്റെ ഗൗരവം തിരിച്ചറിയണമെന്നില്ല. അതിനാല്‍ റോഡരികില്‍ കുട്ടികളെ രക്ഷിതാക്കള്‍ ഒരിക്കലും കൈവിടരുത്. റോഡ് മുറിച്ചു കടക്കുമ്പോള്‍ എങ്ങനെയാണ് കടക്കേണ്ടത് എന്ന് കുട്ടികളെ നിര്‍ബന്ധമായി പറഞ്ഞ് മനസിലാക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

അപകടത്തില്‍ നിന്ന് ഒരു പിഞ്ചുകുട്ടി അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കൊണ്ടാണ് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. റോഡരികില്‍ നിര്‍ത്തിയ ഓട്ടോയില്‍ നിന്ന് രക്ഷിതാക്കള്‍ക്കൊപ്പം ഇറങ്ങിയ കുഞ്ഞ് ഓടി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചീറിപ്പാഞ്ഞ് വന്ന കാറില്‍ നിന്ന് കുഞ്ഞ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാര്‍ വെട്ടിച്ചത് കൊണ്ടാണ് കുട്ടിക്ക് കാര്യമായി പരിക്കേല്‍ക്കാതിരുന്നത്്. ഓട്ടോയില്‍ നിന്ന് ഇറങ്ങിയ കുഞ്ഞ് റോഡിലേക്ക് ഓടുന്നതില്‍ നിന്ന് തടയുന്നതില്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് വന്ന ജാഗ്രതാക്കുറവാണ് അപകടത്തിന് കാരണമെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാകും. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടതായാണ് മോട്ടോര്‍ വാഹനവകുപ്പ് വീഡിയോയ്ക്ക് ആമുഖമായി കുറിച്ചിരിക്കുന്നത്.

'അത്ഭുതങ്ങള്‍ എപ്പോഴും സംഭവിക്കണമെന്നില്ല.ഭാഗ്യം എപ്പോഴും കടാക്ഷിക്കണമെന്നില്ല. മക്കള്‍ നമ്മുടേതാണ് എന്ന ചിന്ത ഒരിക്കലും മറക്കരുത്.റോഡില്‍ / റോഡരികില്‍ കുഞ്ഞു മക്കളെ ഒരിക്കലും കൈവിടരുത്. മാത്രമല്ല ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ എങ്ങനെ റോഡ് മുറിച്ചുകടക്കണമെന്ന് നമ്മള്‍ രക്ഷിതാക്കള്‍ തന്നെ മക്കളോട് നിര്‍ബന്ധമായും പറഞ്ഞു മനസ്സിലാക്കണം.'- മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മിപ്പിച്ചു.

അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യം
പറമ്പില്‍ തീപടര്‍ന്നു; പത്തനംതിട്ടയില്‍ വയോധികന് ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com