കടുവ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍
കടുവ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ടെലിവിഷന്‍ ദൃശ്യം

കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ മയക്കു വെടിവെച്ചു

കമ്പിവേലിയില്‍ കാല്‍ കുടുങ്ങിയ നിലയിലാണ് കടുവയെ കണ്ടത്

കണ്ണൂര്‍: കൊട്ടിയൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കടുവയെ മയക്കു വെടിവെച്ചു. കടുവ മയങ്ങിയാല്‍ കടുവയെ വനംവകുപ്പ് കൂട്ടിലേക്ക് മാറ്റും. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.

പുലര്‍ച്ചെയോടെ പന്ന്യാമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. കമ്പിവേലിയില്‍ കുടുങ്ങിയ നിലയിലാണ് കടുവയെ കണ്ടത്. രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ കണ്ടെത്തിയത്.

കടുവ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍
മാവേലിയെ പറയിപ്പിക്കരുത്, 'കെ' വെച്ച് പേരിടണമെന്ന് ഷാഫി പറമ്പില്‍; സപ്ലൈകോ പ്രതിസന്ധിയില്‍ സഭയില്‍ വാക്‌പോര്

കടുവ കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പൊലീസ് ഇവിടേക്കുള്ള റോഡുകളെല്ലാം അടച്ചിരുന്നു. ആന ഇറങ്ങാറുണ്ടെങ്കിലും ആദ്യമായിട്ടാണ് കടുവ കൃഷിയിടത്തിലെത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com