ഭാരത് ബന്ദ്: കേരളത്തില്‍ പ്രതിഷേധം മാത്രം; കടകള്‍ അടച്ചിടില്ലെന്ന് വ്യാപാരി-വ്യവസായി ഏകോപനസമിതി

എല്ലാ വില്ലേജുകളിലും പ്രകടനങ്ങളും യോഗങ്ങളും ഉണ്ടാകുമെന്ന് സംയുക്ത കര്‍ഷകസമിതി
കർഷക സമരം നേരിടാൻ പൊലീസ്
കർഷക സമരം നേരിടാൻ പൊലീസ് പിടിഐ

തിരുവനന്തപുരം: കര്‍ഷക സംഘടനകള്‍ ഇന്നു നടത്തുന്ന ഭാരത് ബന്ദ് കേരളത്തില്‍ ജനജീവിതത്തിന് തടസ്സമുണ്ടാക്കില്ല. കേരളത്തില്‍ ബന്ദ് ഉണ്ടാകില്ല. പകരം സംയുക്ത കര്‍ഷകസമിതി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ 10 ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും.

എല്ലാ വില്ലേജുകളിലും പ്രകടനങ്ങളും യോഗങ്ങളും ഉണ്ടാകുമെന്ന് സംയുക്ത കര്‍ഷകസമിതി ചെയര്‍മാന്‍ സത്യന്‍ മൊകേരി, കണ്‍വീനര്‍ വത്സന്‍ പനോളി എന്നിവര്‍ അറിയിച്ചു. കര്‍ഷകരെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കടകളടച്ച് പ്രതിഷേധമുണ്ടാകില്ലെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എം നസീര്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കർഷക സമരം നേരിടാൻ പൊലീസ്
വീണ വിജയന് നിര്‍ണായകം; എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല വിധി ഇന്ന്

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് ഇന്ന് ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് നാലു വരെയാണ് ബന്ദ്. ഭാരത് ഗ്രാമീണ്‍ ബന്ദിന് പിന്തുണയുമായി ദേശീയ മഹിളാ സംഘടനകളും രംഗത്തു വന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com