പുൽപ്പള്ളി അക്രമം; കടുത്ത നടപടിക്ക് പൊലീസ്, ജാമ്യമില്ലാ കേസെടുക്കും

4 കുറ്റങ്ങള്‍ ചുമത്തും
പുൽപ്പള്ളി സംഘർഷം
പുൽപ്പള്ളി സംഘർഷംപിടിഐ

കൽപ്പറ്റ: കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ചു വയനാട് ഇന്നു നടന്ന ഹർത്താലിനിടെ ഉണ്ടായ സംഘർഷങ്ങളിൽ കേസെടുക്കാൻ പൊലീസ് തീരുമാനം. പുൽപ്പള്ളിയിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുക്കും.

വനം വകുപ്പിന്റെ വാഹനം ആക്രമിച്ചു, ഉ​ദ്യോ​​ഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസിനെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങൾ പ്രതിഷേധക്കാർക്കെതിരെ ചുമത്താൻ തീരുമാനമുണ്ട്. കൃത്യമായി പ്രതികളെ കണ്ടെത്തി അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കും. സംഘർഷങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചായിരിക്കും നടപടികൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വനം വകുപ്പിനെതിരെ ഇതുവരെ കാണാത്ത പ്രതിഷേധമാണ് വയനാട്ടിൽ ഉണ്ടായത്. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ എംഎൽഎമാരെയും ഉദ്യോഗസ്ഥരെയും ജനം കൂകി വിളിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പുൽപ്പള്ളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ.

പുൽപ്പള്ളി സംഘർഷം
പ്രതിഷേധ തീയില്‍ പോളിന് വിട ചൊല്ലി പുല്‍പ്പള്ളി, സംസ്‌കാരം നടത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com