മക്കളെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം കാമുകനൊപ്പം ഒളിച്ചോടി; യുവതിയും സുഹൃത്തും അറസ്റ്റിൽ

എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം യുവതി സുഹൃത്തിനൊപ്പം പോകുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മക്കളെ സ്കൂൾ ബസിൽ കയറ്റിവിട്ടശേഷം കാമുകനൊപ്പം അമ്മ ഒളിച്ചോടി. കന്യാകുമാരിയിൽ നിന്നും യുവതിയെയും സുഹൃത്തിനെയും വിളപ്പിൽശാല പൊലീസ് അറസ്റ്റു ചെയ്‌തു. രണ്ട് കുട്ടികളുടെ അമ്മയായ ഉറിയാക്കോട് സ്വദേശിനിയെയും ഇവരുടെ സുഹൃത്ത് കോട്ടൂർ സ്വദേശി വിഷ്ണു(34)വിനെയുമാണ് അറസ്റ്റിലായത്.

എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം യുവതി സുഹൃത്തിനൊപ്പം പോകുകയായിരുന്നു. ക്ലാസ് കഴിഞ്ഞ് വൈകീട്ട് ഇളയകുട്ടി സ്ഥിരമായി ഇറങ്ങുന്ന സ്ഥലത്തിറക്കിയപ്പോൾ വിളിക്കാൻ ആരും വന്നില്ല. വഴിയിൽ കരഞ്ഞുകൊണ്ട് നിന്ന കുട്ടിയെ സ്കൂളിലെ ജീവനക്കാരി വീട്ടിലെത്തിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതീകാത്മക ചിത്രം
എക്‌സാലോജികിനെതിരായ കോടതി ഉത്തരവ്; വിധിപ്പകര്‍പ്പ് ഇന്ന് പുറത്തുവിടും

പൊലീസ് അന്വേഷണത്തിൽ യുവതിയും വിഷ്ണുവും കന്യാകുമാരിയിൽ പോയതായി കണ്ടെത്തി. കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചതിന് ഇരുവർക്കുമെതിരെ വിളപ്പിൽശാല പൊലീസ് കേസെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com