കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം, സംഘര്‍ഷം

ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഗവര്‍ണറെ കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍
ഗവര്‍ണറെ കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌ക്രീന്‍ഷോട്ട്

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. കണ്ണൂരിലാണ് ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. മട്ടന്നൂരില്‍ വിമാനമിറങ്ങി വയനാട്ടിലേയ്ക്ക് തിരിച്ച ഗവര്‍ണര്‍ക്കെതിരെയാണ് എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞ് ഇറക്കി വിട്ടത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളിയുണ്ടായി. പ്രതിഷേധത്തില്‍ ജില്ലാ സെക്രട്ടറിയെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് എസ്എഫ്‌ഐ ആരോപിച്ചു. കഴിഞ്ഞ ദിവസം തൃശ്ശൂരും ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധം എസ്എഫ്‌ഐ നടത്തിയിരുന്നു.

ഗവര്‍ണറെ കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍
പുൽപ്പള്ളി സംഘർഷം; വനം വകുപ്പ് വാഹനം ആക്രമിച്ചതിൽ രണ്ട് പേർ അറസ്റ്റിൽ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിനെതിരെയായിരുന്നു ഗവര്‍ണക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം തുടരുന്നത്. കണ്ണൂരില്‍ ഇനിയും പ്രതിഷേധം ഉണ്ടാകുമെന്നാണ് എസ്എഫ്‌ഐ പ്രഖ്യാപിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com