'ളോഹയിട്ട ആളുകളാണ് വിടരുതെടാ.., പിടിക്കെടാ... തല്ലെടാ... എന്നൊക്കെ ആക്രോശിച്ചത്'; വിവാദ പരാമര്‍ശവുമായി ബിജെപി വയനാട് ജില്ലാ പ്രസിഡന്റ്

'ഏകപക്ഷീയമായി ഒരു കക്ഷിയെ മാത്രം ടാര്‍ഗറ്റ് ചെയ്തു'
ബിജെപി നേതാക്കളുടെ വാർത്താസമ്മേളനം
ബിജെപി നേതാക്കളുടെ വാർത്താസമ്മേളനം ടിവി ദൃശ്യം

കല്‍പ്പറ്റ: കാട്ടാന ആക്രമണത്തെത്തുടര്‍ന്നുണ്ടായ പുല്‍പ്പള്ളി സംഘര്‍ഷത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി ജില്ലാ പ്രസിഡന്റ്. ളോഹയിട്ട ചിലരാണ് സംഘര്‍ഷത്തിന് ആഹ്വാനം നല്‍കിയത്. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. ഒരു വിഭാഗം ആള്‍ക്കാര്‍ക്കെതിരെ മാത്രമാണ് പൊലീസ് കേസെടുത്തതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെപി മധു ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആളുകള്‍ പ്രതിഷേധിച്ച സമയത്ത്, ഏകപക്ഷീയമായി ഒരു കക്ഷിയെ മാത്രം ടാര്‍ഗറ്റ് ചെയ്തു. ഒരു കക്ഷിയെ മാത്രം ടാര്‍ഗറ്റ് ചെയ്തുകൊണ്ട് കേസെടുക്കുക എന്നത് ഒരിക്കലും അംഗീകരിക്കില്ല. അത് അനുവദിക്കാനും പോകുന്നില്ല. സര്‍വകക്ഷിയോഗത്തിലെ തീരുമാനം പറയുന്ന അവസരത്തില്‍ ചില ളോഹയിട്ട ആളുകളാണ് വിടരുതെടാ.., പിടിക്കെടാ... തല്ലെടാ... എന്നൊക്കെ ആക്രോശം മുഴക്കിക്കൊണ്ടു വന്നത്.

ബിജെപി നേതാക്കളുടെ വാർത്താസമ്മേളനം
'മുകളിലുള്ളവരുടെ ഗൂഢാലോചന കൂടി പുറത്തു കൊണ്ടുവരും'; പി മോഹനനെ വിട്ടയച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കെകെ രമ

അതിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ പ്രകോപിതരായത്. അതിനുശേഷമാണ് സംഘര്‍ഷവും കല്ലെറിയലും ഒക്കെ ഉണ്ടായത്. അവരുടെ ആരുടെയും പേരില്‍ കേസില്‍. അത്തരത്തില്‍ പ്രകോപനപരമായിട്ട് കാര്യങ്ങള്‍ പറയുന്ന ആരുടേയും പേരില്‍ കേസില്ല. ഏകപക്ഷീയമായിട്ട് കേസെടുത്ത് മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ അതിനെ ഒരു കാരണവശാലും ബിജെപി അംഗീകരിക്കില്ലെന്നും കെ പി മധു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com