ഏഴാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്

മുഖ്യമന്ത്രിക്കും കലക്ടർക്കും പൊലീസിനും പരാതി
പ്രജിത്ത്
പ്രജിത്ത്

ആലപ്പുഴ: ഏഴാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ കുട്ടിയുടെ പിതാവ്. കാട്ടൂർ അഴിയകത്തു വീട്ടിൽ പ്രജിത്ത് (13) ആണു മരിച്ചത്. അധ്യാപകരടക്കമുള്ളവരുടെ ശാരീരിക, മാനസിക പീഡനമാണ് മകന്റെ മരണത്തിനു കാരണമെന്നു പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്കും കലക്ടർക്കും പൊലീസിനുമാണ് പിതാവ് എപി മനോജ് പരാതി നൽകിയത്.

15നു വൈകീട്ട് സ്കൂളിൽ നിന്നു മടങ്ങിയെത്തിയ പ്രജിത്തിനെ യൂണിഫോമിൽ തന്നെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അന്ന് സ്കൂളിൽ വച്ചു സഹപാഠിക്കു തലകറക്കം ഉണ്ടായെന്നും വെള്ളം കുടിക്കാൻ പൈപ്പിനു സമീപത്തേക്ക് പ്രജിത്തും ഒപ്പം പോയി. ഈ സമയത്ത് ക്ലാസിലെത്തിയ അധ്യാപകൻ വിദ്യാർഥികളെ കാണാനില്ലെന്നു മൈക്കിലൂടെ അറിയിച്ചു. ഇതുകേട്ട് പ്രജിത്തും സഹപാഠിയും ക്ലാസിലേക്ക് ഓടിയെത്തി. പിന്നാലെ അധ്യാപകൻ ചൂരൽ ഉപയോ​ഗിച്ചു തല്ലുകയും ശരീര പരിശോധന നടത്തിയെന്നും പരാതിയിൽ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഹപാഠികളാണ് ഈ കാര്യങ്ങൾ പറഞ്ഞത്. സ്കൂളിൽ നിന്നു മടങ്ങുമ്പോൾ ബസ് സ്റ്റോപ്പിൽ അധ്യാപകർ ആരെങ്കിലും ഉണ്ടോ എന്നു പ്രജിത്ത് പേടിയോടെ ചോദിച്ചെന്നും സഹപാഠികൾ പറഞ്ഞതായി പിതാവിന്റെ പരാതിയിലുണ്ട്. സാധാരണ വരുന്ന വഴിയിലൂടെയല്ല അന്ന് പ്രജിത്ത് വീട്ടിലേക്ക് വന്നത്.

അസ്വാഭാവിക മരണത്തിനു കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളൊന്നും ഇല്ല. അധ്യാപകർക്കെതിരെ തെളിവുകളൊന്നും ഇല്ലെന്നും പൊലീസ് പറയുന്നു. അധ്യാപകരുടെ മൊഴിയെടുത്തതായും അടുത്ത ദിവസം വിദ്യാർഥികളുടെ മൊഴിയെടുക്കുമെന്നുമാണ് പൊലീസിന്റെ വിശദീകരണം.

പ്രജിത്ത്
സ്കൂളുകളിൽ കുട്ടികൾ വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പാക്കും; 'വാട്ടർ ബെൽ' രാവിലെയും ഉച്ചയ്ക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com