​ഗവർണർ വയനാട്ടിൽ; വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീടുകളിൽ ഇന്ന് സന്ദർശനം

കനത്ത സുരക്ഷ
ആരിഫ് മുഹമ്മദ് ഖാൻ
ആരിഫ് മുഹമ്മദ് ഖാൻഫയല്‍

കൽപ്പറ്റ: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീടുകൾ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. കാട്ടാന ആക്രമണത്തിൽ മരിച്ച പടമല സ്വ​ദേശി അജീഷ്, പാക്കം സ്വദേശി പോൾ, കടുവയുടെ ആക്രമണത്തിൽ മരിച്ച മൂടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ വീടുകളിലാണ് അദ്ദേഹം എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാനന്തവാടി ബിഷപ്പുമായി ​ഗവർണർ കൂടിക്കാഴ്ച നടത്തും. മടക്ക യാത്ര ഉച്ചയ്ക്ക് ശേഷം.

ഇന്നലെ രാത്രി കണ്ണൂരിൽ നിന്നു അദ്ദേഹം റോഡ് മാർ​ഗം വയനാട്ടിൽ എത്തി. യാത്രാ മധ്യേ കരിങ്കൊടി പ്രതിഷേധങ്ങൾ അരങ്ങേറിയുന്നു. ഈ സാഹചര്യത്തിൽ മാനന്തവാടി ഫോറസ്റ്റ് ഐബിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ആരിഫ് മുഹമ്മദ് ഖാൻ
ടിപി ചന്ദ്രശേഖരൻ വധക്കേസ്; അപ്പീലുകളിൽ ഹൈക്കോടതി വിധി ഇന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com