തിരുവനന്തപുരം: സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തുന്ന കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തിലെ അമളിയില്‍ പൊല്ലാപ്പ് പിടിച്ച് ബിജെപി. 'അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ,'' എന്ന് ആഹ്വാനം ചെയ്യുന്ന പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
''ദുരിതമേറ്റു വാടിവീഴും പതിതകോടി
മാനവര്‍ക്കൊരഭയമായി ഞങ്ങളുണ്ട് കൂട്ടരേ...
പതിയിരിക്കും ഇടതുപക്ഷ വഞ്ചനപ്പിശാചിനോടും
എതിരിടാന്‍ ഞങ്ങളുണ്ട് കൂട്ടരേ...''എന്ന വരിക്ക് ശേഷം അടുത്ത വരിയാണ് അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ... എന്ന വരിയുള്ളത്. കേന്ദ്ര സര്‍ക്കാരിനെ തന്നെ വിമര്‍ശിക്കുന്ന വരിയാണ് പാട്ടിലുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഇത്തരം അഴിമതിക്കാരെ തുടച്ചുനീക്കാന്‍ താമരയ്ക്ക് കൊടി പിടിക്കാനും ആഹ്വാനം ചെയ്യുന്നതാണ് ഗാനം. ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. പദയാത്ര തത്സമയം നല്‍കുന്നത് ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ്.
ആദ്യമായാണ് സുരേന്ദ്രന്‍ ഒരു സത്യം പറയുന്നതെന്നാണ് സമൂഹമാധ്യമങ്ങള്‍ പരിഹസിക്കുന്നത്. പാട്ടില്‍ ബിജെപിക്കു പിണഞ്ഞ അമളി സമൂഹമാധ്യമങ്ങളില്‍ വന്‍ ട്രോളിനാണ് വഴിയൊരുക്കിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക