ഇനി ഒന്‍പത് നാള്‍ വൈവിധ്യമാര്‍ന്ന ക്ഷേത്ര കലകളുടെ സംഗമ വേദി; ഗുരുവായൂര്‍ ഉത്സവത്തിന് കൊടിയേറി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് ചടങ്ങ്
ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് ചടങ്ങ്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാത്രി ഒന്‍പതുമണിയോടെ പൂയം നക്ഷത്രത്തിലായിരുന്നു സ്വര്‍ണ്ണ ധ്വജത്തില്‍ കൊടിയേറ്റ്. ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.

ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, ചെങ്ങറ സുരേന്ദ്രന്‍, മനോജ് ബി നായര്‍, വി ജി രവീന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍, ദേവസ്വം ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.

മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഉത്സവ കലാപരിപാടികള്‍ക്ക് തുടക്കമിട്ട് ഭദ്രദീപം തെളിയിക്കുന്നു
മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഉത്സവ കലാപരിപാടികള്‍ക്ക് തുടക്കമിട്ട് ഭദ്രദീപം തെളിയിക്കുന്നു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊടിയേറ്റ ചടങ്ങിന് ശേഷം മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഉത്സവ കലാ പരിപാടികള്‍ക്ക് തുടക്കമായി. വേദിയില്‍ ദേവസ്വം ചെയര്‍മാന്‍ ഭദ്രദീപം തെളിയിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. കേരള കലാമണ്ഡലം മേജര്‍സെറ്റ് അവതരിപ്പിച്ച കഥകളിയില്‍ പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി ആശാന്‍ നളചരിതം ( മൂന്നാം ദിവസം) കഥയിലെ ബാഹുകനായി രംഗത്തെത്തി. ഇനി ഒന്‍പത് നാള്‍ ഗുരുവായൂരപ്പ സന്നിധി വൈവിധ്യമാര്‍ന്ന ക്ഷേത്ര കലകളുടെ സംഗമ വേദിയാകും.

ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് ചടങ്ങ്
തര്‍ക്കം തീര്‍ക്കാനെത്തിയ പൊലീസിന് മര്‍ദ്ദനം, എസ്‌ഐയുടെ ചെവിയുടെ ഡയഫ്രം പൊട്ടി; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com