തര്‍ക്കം തീര്‍ക്കാനെത്തിയ പൊലീസിന് മര്‍ദ്ദനം, എസ്‌ഐയുടെ ചെവിയുടെ ഡയഫ്രം പൊട്ടി; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

എസ്‌ഐ കെ വി സന്തോഷ് കുമാറിനാണ് മര്‍ദ്ദനമേറ്റത്
മർദ്ദനമേറ്റ് എസ്ഐ നിലത്തു വീണപ്പോൾ
മർദ്ദനമേറ്റ് എസ്ഐ നിലത്തു വീണപ്പോൾടിവി ദൃശ്യം
Updated on

കോട്ടയം: കോട്ടയം കുറവിലങ്ങാട് പ്രശ്‌നപരിഹാരത്തിനെത്തിയ എസ്‌ഐക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കുറവിലങ്ങാട് എസ്‌ഐ കെ വി സന്തോഷ് കുമാറിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.

സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അനന്തു തങ്കച്ചന്‍, അനന്തു ഷാജി, ആദര്‍ശ് എന്നിവരാണ് അറസ്റ്റിലായത്. പാലാ വള്ളിച്ചിറ സ്വദേശികളാണ് ഇവര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മര്‍ദ്ദനത്തില്‍ എസ്‌ഐയുടെ ചെവിക്ക് സാരമായ പരിക്കേറ്റു. ചെവിയുടെ ഡയഫ്രത്തിന് പൊട്ടലേറ്റു. ഉഴവൂര്‍ ടൗണില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഓട്ടോറിക്ഷക്കാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തുന്നത്.

മർദ്ദനമേറ്റ് എസ്ഐ നിലത്തു വീണപ്പോൾ
കുഞ്ഞനന്തന് ജയിലില്‍ ഭക്ഷ്യവിഷബാധയേറ്റത് ദുരൂഹം, കൊന്നവരെ കൊല്ലുന്നത് സിപിഎം രീതി; ആരോപണവുമായി കെ എം ഷാജി

ഇതിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com