ഏക്കറിന് നൂറ് രൂപ; പള്ളിക്ക് ഭുമി പതിച്ച് നല്‍കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കി; ആദിവാസികളുടെ നെഞ്ചിലേക്ക് കത്തിയിറക്കുന്ന നടപടിയെന്ന് വിമര്‍ശനം

2015 യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പള്ളിക്കായി ഭൂമി പതിച്ച് നല്‍കിയത്‌.
കേരള ഹൈക്കോടതി
കേരള ഹൈക്കോടതി ഫയല്‍

കൊച്ചി: വന്‍തോതില്‍ ഭൂമിയുള്ളവരെ പരിപോഷിപ്പിക്കാനുള്ളതല്ല ഭൂമി പതിച്ചുനല്‍കാന്‍ നിയമവും ചട്ടങ്ങളുമെന്ന് ഹൈക്കോടതി. സമ്പന്നര്‍ക്കും ശക്തര്‍ക്കുമല്ല, പാവപ്പെട്ടവര്‍ക്കാണ് സര്‍ക്കാര്‍ ഭൂമി നല്‍കേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വയനാട്ടില്‍ പള്ളിക്ക് സര്‍ക്കാര്‍ നല്‍കിയ 14ഏക്കറോളം ഭൂമിയുടെ പട്ടയം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

ഏക്കറിന് നൂറ് രൂപ നിരക്കില്‍ മാനന്തവാടി കല്ലടി സെന്റ് ജോര്‍ജ് ഫെറോന പള്ളിക്ക് ഭൂമി പതിച്ചുനല്‍കിയതാണ് റദ്ദാക്കിയത്. വീട് വയ്ക്കാന്‍ ഭൂമിയില്ലാത്ത ആദിവാസികളുടെ അപേക്ഷകള്‍ മറികടന്നാണ് കുറഞ്ഞ നിരക്കില്‍ പതിച്ചുനല്‍കിയതെന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ കെ മോഹന്‍ദാസ് ഉള്‍പ്പടെ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിഷ്‌കളങ്കരായ പുഞ്ചിരിക്കുന്ന വയനാട്ടിലെ ആദിവാസികളുടെ നെഞ്ചിലേക്ക് കത്തിയിറക്കുന്ന നടപടിയാണിതെന്ന് കോടതി വിമര്‍ശിച്ചു. ഹര്‍ജിക്കാര്‍ ഉള്‍പ്പടെ ആദിവാസികളുടെ ഭരണഘടന അവകാശങ്ങള്‍ ലംഘിക്കുന്നതാണ് സര്‍ക്കാര്‍ ഉത്തരവെന്നും വിലയിരുത്തി.

2015 യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പള്ളിക്കായി ഭൂമി പതിച്ച് നല്‍കിയത്‌.

കേരള ഹൈക്കോടതി
'മുറിയില്‍ നിന്ന് ഇറങ്ങിപ്പോടാ'; മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയാങ്കളി, പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com