ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്
മരിച്ച പ്രജിത്ത്
മരിച്ച പ്രജിത്ത് ടിവി ദൃശ്യം

ആലപ്പുഴ: ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.

കഴിഞ്ഞ 17 നാണ് പ്രജിത്ത് ഏന്ന ഏഴാം ക്ലാസുകാരന്‍ വീട്ടില്‍ സ്‌കൂള്‍ യൂണിഫോമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അന്ന് ക്ലാസിലെ അവസാന പീരിയഡില്‍ പ്രജിത്തിനെയും സഹപാഠിയായ അജയനെയും ക്ലാസില്‍ കണ്ടില്ല. സ്‌കൂള്‍ കോമ്പൗണ്ട് മുഴുവന്‍ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വൈസ് പ്രിന്‍സിപ്പല്‍ മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് നടത്തിയതിനെതുടര്‍ന്നാണ് ഇവര്‍ പ്രിന്‍സിപ്പലിന്റെ മുറിയിലെത്തുന്നത്. അജയന്‍ തലകറങ്ങി വീണതിനെ തുടര്‍ന്ന് വെള്ളമെടുത്തു കൊടുക്കാന്‍ പോയതാണെന്നും, തുടര്‍ന്ന് സ്‌കൂളിലെ മുകള്‍ നിലയില്‍ വിശ്രമിക്കുകയായിരുന്നു എന്നുമാണ് പ്രജിത്ത് അധ്യാപകരോട് പറഞ്ഞത്.

എന്നാല്‍ ഇതു കണക്കിലെടുക്കാതെ, മറ്റ് അധ്യാപകര്‍ക്കും കുട്ടികള്‍ക്കു മുമ്പില്‍ വെച്ച് ഇവരെ ക്രിസ്തുദാസ് ചൂരല്‍ കൊണ്ട് തല്ലുകയും ശരീരം മുഴുവന്‍ പരിശോധിക്കുകയും ചെയ്തു. കഞ്ചാവ് വലിക്കാന്‍ പോയതാണെന്ന് ആരോപിച്ചായിരുന്നു പരിശോധന. രമ്യ എന്ന അധ്യാപികയും കുട്ടികളെ മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി.

മരിച്ച പ്രജിത്ത്
മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം; കെഎസ്ഐഡിസി നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുട്ടിയുടെ ബന്ധുക്കളുടേയും സഹപാഠികളുടേയും അടക്കം മൊഴികള്‍ ശേഖരിച്ചശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ അതും ചേര്‍ക്കുമെന്നും, കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് സൂചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com