പുതുവത്സരാഘോഷത്തിനിടെ ഒമ്പതു വയസ്സുകാരന്  പൊലീസിന്റെ ലാത്തിയടി, രക്ഷിതാക്കൾ ഇന്ന് പരാതി നൽകും

പരിക്കേറ്റ നാലാംക്ലാസുകാരൻ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു
കായംകുളത്ത് മർദ്ദനമേറ്റ കുട്ടി/ ടിവി ദൃശ്യം
കായംകുളത്ത് മർദ്ദനമേറ്റ കുട്ടി/ ടിവി ദൃശ്യം

ആലപ്പുഴ: കായംകുളത്ത് പുതുവത്സരാഘോഷം കാണാനെത്തിയ ഒമ്പതു വയസ്സുകാരന് പൊലീസിന്റെ ലാത്തിയടിയേറ്റ സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് ഇന്ന് പരാതി നൽകും.  പടക്കം പൊട്ടിക്കുന്നത് കാണാൻ അച്ഛനൊപ്പം എത്തിയ ഒൻപത് വയസുകാരനെ മഫ്തിയിലുണ്ടായിരുന്ന പൊലീസ് ലാത്തി കൊണ്ട് തല്ലിയെന്നാണ് പരാതി. 

കുട്ടിയിൽ നിന്ന് നേരത്തെ ചൈൽഡ്ലൈൻ പ്രവർത്തകർ മൊഴിയെടുത്തിരുന്നു. പരിക്കേറ്റ നാലാംക്ലാസുകാരൻ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുട്ടിയുടെ പുറത്താണ് അടിയേറ്റത്. കുട്ടിയാണെന്നറിഞ്ഞിട്ടും മഫ്തിയിലുള്ള പൊലീസുകാരൻ ലാത്തി കൊണ്ട് മർദിച്ചുവെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. 

എന്നാൽ ആഘോഷം അതിര് വിട്ടപ്പോൾ യുവാക്കളെ മാത്രമാണ് മർദ്ദിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. ഗതാഗത തടസ്സം ഉണ്ടാക്കി ആഘോഷം നടത്തിയ യുവാക്കൾക്കെതിരെയാണ് ലാത്തി വീശിയതെന്നും മഫ്തി പൊലീസ് ഉണ്ടായിരുന്നില്ലെന്നുമാണ് കായംകുളം പൊലീസിന്റെ വാദം.  കായംകുളത്തിന് അടുത്ത് കോയിക്കല്‍ ജംഗ്ഷനിലെ പുതുവത്സരാഘോഷത്തിനിടെയാണ് സംഭവം. 

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com