കറുത്ത ചുരിദാർ ധരിച്ച് നവകേരള സദസ്സിനെത്തി: എഴു മണിക്കൂർ പൊലീസ് തടഞ്ഞുവച്ചു: ഹൈക്കോടതിയെ സമീപിച്ച് യുവതി

ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തിങ്കളാഴ്ച പരിഗണിക്കും
നവകേരള ബസ്/ഫോട്ടോ: ഫെയ്സ്ബുക്ക്
നവകേരള ബസ്/ഫോട്ടോ: ഫെയ്സ്ബുക്ക്

കൊച്ചി: നവകേരള സദസ് കാണാൻ കറുത്ത ചുരിദാർ ധരിച്ച് എത്തിയതിന് പൊലീസ് തടഞ്ഞുവച്ചു എന്ന പരാതിയുടെ യുവതി ഹൈക്കോടതിയിൽ. കൊല്ലം തലവൂർ സ്വദേശിനി അർച്ചനയാണ് പൊലീസ് നടപടിയിൽ തക്കതായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഏഴു മണിക്കൂർ നേരം പിടിച്ചുവെച്ചു എന്നാണ് പരാതി. ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തിങ്കളാഴ്ച പരിഗണിക്കും.

ഡിസംബര്‍ 18 ന് കൊല്ലം ജംഗ്ഷനിൽ നവകേരള സദസിൽ പങ്കെടുക്കാനാണ് യുവതി പോയത്. ഭർത്താവിന്റെ അമ്മയും ഒപ്പമുണ്ടായിരുന്നത്. കറുത്ത വസ്ത്രമായിരുന്നു അണിഞ്ഞാണ് പരിപാടിക്ക് പോയത്. എന്നാൽ കറുത്ത വസ്ത്രം ധരിച്ചത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് ന്നതെന്ന് വിവരം ലഭിച്ചെന്ന് പറഞ്ഞ് കുന്നിക്കോട് പൊലീസാണ് യുവതിയെ ഏഴു മണിക്കൂർ നേരം തടഞ്ഞുവെച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com