ഓഫറെന്ന് കരുതി എല്ലാ ലിങ്കിലും കയറരുതേ; ഇന്റര്‍നെറ്റിലെ തട്ടിപ്പിനെ കുറിച്ച് പൊലീസ് മുന്നറിയിപ്പ്

ഇത്തരം തട്ടിപ്പുകളില്‍പ്പെടാതിരിക്കാനും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇന്റര്‍നെറ്റില്‍ കാണുന്ന പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി പൊലീസ്. പരസ്യങ്ങളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്ത് അബദ്ധത്തില്‍ പെട്ടതിനുശേഷമാണ് തട്ടിപ്പായിരുന്നു എന്ന് പലരും മനസ്സിലാക്കുന്നതെന്നു പൊലീസ് പറയുന്നു. 

ഇത്തരം തട്ടിപ്പുകളില്‍പ്പെടാതിരിക്കാനും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. അംഗീകൃത വെബ്‌സൈറ്റുകളിലെ ആധികാരികമായ പരസ്യങ്ങളെ മാത്രം ആശ്രയിക്കുക. മറ്റേതെങ്കിലും വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ തട്ടിപ്പല്ല എന്ന് ഉറപ്പുവരുത്തുന്നതിനായി യഥാര്‍ത്ഥ വെബ്‌സൈറ്റില്‍ പോയി അത് വ്യാജമല്ല എന്ന് ഉറപ്പുവരുത്തണമെന്നുമാണ് പൊലീസ് നിര്‍ദേശം. 

അതേസമയം തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസ് ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിക്കുക. ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ വിവരം അറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് കുറിപ്പില്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com