'പൊലീസിനേയും പട്ടാളത്തേയും അറിയിക്കേണ്ട, അടുത്ത കൊല്ലം വരും'- കത്തെഴുതി നാടുവിട്ട എട്ടാം ക്ലാസ് വിദ്യാർഥികളെ കണ്ടെത്തി

തിരിച്ച് വീട്ടിലേക്ക് ഉടൻ വരില്ലെന്നും അടുത്ത കൊല്ലം ജനുവരിയോടെ വരാമെന്നും അച്ഛനും അമ്മയും അന്വേഷിക്കേണ്ടതില്ലെന്നും കത്തിലുണ്ട്
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

കൊച്ചി: കത്തെഴുതി വച്ച് വീടുവിട്ടിറങ്ങിയ മൂന്ന്, എട്ടാം ക്ലാസ് വിദ്യാർഥികളെ കണ്ടെത്തി. വൈകീട്ട് ഏഴ് മണിയോടെ തൃപ്രയാറിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. 

ഇന്ന് ഉച്ചയ്ക്കാണ് എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‍വിൻ എന്നിവരെയാണ് കാണാതായത്. ആദിതാണ് കത്തെഴുതി വച്ചത്. 

തിരിച്ച് വീട്ടിലേക്ക് ഉടൻ വരില്ലെന്നും അടുത്ത കൊല്ലം ജനുവരിയോടെ വരാമെന്നും അച്ഛനും അമ്മയും അന്വേഷിക്കേണ്ടതില്ലെന്നും കത്തിലുണ്ട്. തങ്ങൾ പോയ കാര്യം പൊലീസിനേയും പട്ടാളത്തേയും അറിയിക്കേണ്ടതില്ലെന്നും കത്തിലുണ്ടായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com