തിരുവല്ലം കസ്റ്റഡി മരണം: മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി സിബിഐ

അന്നത്തെ തിരുവല്ലം സ്റ്റേഷന്‍ എസ്എച്ച്ഒ അടക്കം മൂന്നു പ്രതികളാണ് കേസിലുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ട് സിബിഐ. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ സര്‍ക്കാരിന് കൈമാറി. അന്നത്തെ തിരുവല്ലം സ്റ്റേഷന്‍ എസ്എച്ച്ഒ അടക്കം മൂന്നു പ്രതികളാണ് കേസിലുള്ളത്. 

ദമ്പതിമാരെ ആക്രമിച്ചതിന് തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് 2022 ഫെബ്രുവരി 28നാണ് മരിച്ചത്. തിരുവല്ലം എസ്എച്ച്ഒ ആയിരുന്ന സുരേഷ് വി നായര്‍, എസ്‌ഐ ബിപിന്‍ പ്രകാശ്, ഗ്രേഡ് എസ്‌ഐ സജീവ് കുമാര്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. 

തിരുവല്ലത്തിനടുത്ത് സ്ഥലം കാണാനെത്തിയ ദമ്പതികളെ ആക്രമിച്ചതിന് ഒരു സംഘം ആളുകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതില്‍ കസ്റ്റഡിയിലിരുന്ന സുരേഷിന് നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചെന്നുമായിരുന്നു പൊലീസ് വിശദീകരിച്ചത്. 

എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതത്തിന് കാരണം കസ്റ്റഡിയിലേറ്റ മര്‍ദ്ദനമാണെന്ന് വ്യക്തമാക്കിയിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് വിടുകയായിരുന്നു. പ്രതികള്‍ മര്‍ദ്ദിച്ചതിന് തെളിവുണ്ടെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തീരുമാനമെടുക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com