ബെം​ഗളൂരു മെട്രോ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യാശ്രമം: മലയാളി യുവാവ് ​ഗുരുതരാവസ്ഥയിൽ

ട്രെയിൻ ഇടിച്ച യുവാവിന് വൈദ്യുത ലൈനിൽ തട്ടി ​ഗുരുതരമായി ഷോക്കേൽക്കുകയും ചെയ്തു
ചിത്രം: ഫെയ്‌സ്‌ബുക്ക്
ചിത്രം: ഫെയ്‌സ്‌ബുക്ക്

ബെംഗളുരു: ബെം​ഗളൂരു മെട്രോ ട്രെയിനിന് മുന്നിൽ ചാടി മലയാളി യുവാവിന്റെ ആത്മഹത്യ ശ്രമം.  ഗ്രീൻ ലൈനിലുള്ള ജാലഹള്ളി മെട്രോ സ്റ്റേഷനിൽ വൈകിട്ട് 7.12-നാണ് സംഭവമുണ്ടായത്. 23കാരനായ ഷാരോണാണ് ആത്മഹത്യ ശ്രമം നടത്തിയത്. ട്രെയിൻ ഇടിച്ച യുവാവിന് വൈദ്യുത ലൈനിൽ തട്ടി ​ഗുരുതരമായി ഷോക്കേൽക്കുകയും ചെയ്തു.

മെട്രോ സ്റ്റേഷനിൽ എത്തിയ യുവാവ് പ്ലാറ്റ്ഫോമിന്റെ അറ്റത്തായാണ് ട്രെയിൻ കാത്തു നിന്നത്. ട്രെയിൻ വരുന്നതുകണ്ടതോടെ ട്രാക്കിലേക്ക് ചാടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നു ബെം​ഗളൂരു മെട്രോ ജീവനക്കാർ ഉടൻ ഇയാളെ രക്ഷിക്കുകയായിരുന്നു. തുടർന്ന് യുവാവിനെ ആദ്യം യശ്വന്ത് പുര സഞ്ജീവനി ആശുപത്രിയിലേക്കും പിന്നീട് സപ്താഗിരി മെഡിക്കൽ കോളേജിലേക്കും മാറ്റി. 

സംഭവത്തെത്തുടർന്ന് ഒന്നരമണിക്കൂറോളം ഗ്രീൻലൈനിൽ മെട്രോ സർവീസ് നിർത്തിവച്ചു. നിലവിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുളള  യുവാവിന്‍റെ നില അതീവഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com