ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരുക്കേല്‍പിച്ച ശേഷം റിട്ട. എഎസ്ഐ തൂങ്ങി മരിച്ചു

ഭാര്യ രാജശ്രീ, ഭാര്യാ മാതാവ് ആനന്ദവല്ലി എന്നിവരെ ഗുരുതര പരുക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരുക്കേല്‍പിച്ച ശേഷം റിട്ട. എഎസ്ഐ തൂങ്ങി മരിച്ചു. എറണാകുളം ചിറ്റൂർ സ്വദേശി കെ വി ഗോപിനാഥൻ (60) ആണ് മരിച്ചത്. ഭാര്യ രാജശ്രീ, ഭാര്യാ മാതാവ് ആനന്ദവല്ലി എന്നിവരെ ഗുരുതര പരുക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനന്ദവല്ലിയുടെ നില ഗുരുതരമാണ്.

ഭാര്യ രാജശ്രീക്ക് മുതുകിനാണ് വെട്ടേറ്റത്. കുടുംബവഴക്കാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. അഭിഭാഷകനായ മകൻ അമർ ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെയും മുത്തശ്ശിയേയും കണ്ടത്. ഗോപിനാഥൻ തൂങ്ങി മരിച്ച നിലയിലായിരുന്നു. തുടര്‍ന്ന് മറ്റുള്ളവരെ വിവരം അറിയിക്കുകയും പരുക്കേറ്റ അമ്മയെയും മുത്തശ്ശിയെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com