വീട് പണി കഴിഞ്ഞു!, വൈദ്യുതി കണക്ഷന്‍ ഗാര്‍ഹിക താരിഫിലേക്ക് മാറ്റാം, കെഎസ്ഇബി മാര്‍ഗനിര്‍ദേശം 

വീട് പണിയുടെ താരിഫില്‍ നിന്നും ഗാര്‍ഹിക താരിഫിലേക്ക് മാറ്റാന്‍ ആവശ്യമായ രേഖകള്‍ പങ്കുവെച്ച് കെഎസ്ഇബി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: വീട് പണിയുടെ താരിഫില്‍ നിന്നും ഗാര്‍ഹിക താരിഫിലേക്ക് മാറ്റാന്‍ ആവശ്യമായ രേഖകള്‍ പങ്കുവെച്ച് കെഎസ്ഇബി. തിരിച്ചറിയല്‍ രേഖ, താരിഫ് മാറ്റത്തിനായി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ എന്നിവയാണ് സമര്‍പ്പിക്കേണ്ടത് എന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. 

കുറിപ്പ്:

താരിഫ് മാറ്റം
വീട് പണിയുടെ താരിഫില്‍ നിന്നും (6F), ഗാര്‍ഹിക താരിഫിലേക്ക് (1A) മാറ്റാന്‍ ആവശ്യമായ രേഖകള്‍
1.അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ -
ഇലക്റ്ററല്‍ ഐഡി കാര്‍ഡ്, പാസ്പ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, പാന്‍, ആധാര്‍, etc ഇവയില്‍ ഏതെങ്കിലും ഒന്ന് ..
2.താരിഫ് മാറ്റത്തിനായി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ.
അപേക്ഷാ ഫോം www.kseb.in എന്ന സൈറ്റില്‍ നിന്നും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
അപേക്ഷയോടൊപ്പം, അംഗീകൃത വയറിങ് കോണ്‍ട്രാക്ടര്‍ നല്‍കിയ Test-Cum -Completion സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാല്‍ സ്ഥല പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥന്, Test -Cum -Completion സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com