ടി എന്‍ പ്രതാപന്‍ പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടപ്പെട്ടയാള്‍; ആരോപണവുമായി കെ സുരേന്ദ്രന്‍

അയോധ്യ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ആഘോഷം സംഘടിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണെന്ന്  കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം:  ടി എന്‍ പ്രതാപന്‍ എംപിക്കെതിരായ ആരോപണം ആവര്‍ത്തിച്ച് ബിജെപി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വേണ്ടപ്പെട്ടയാളാണ് ടിഎന്‍ പ്രതാപന്‍. അതില്‍ ഒരു സംശയവും ഇല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഡല്‍ഹിയിലിരുന്നുകൊണ്ട് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ നരേറ്റീവ് മുഴുവന്‍ ഉണ്ടാക്കുന്നത് ആരാണ്?. അബ്ദുള്‍ ഹമീദ് എന്നയാളാണ്. ഒന്നാന്തരം പിഎഫ്‌ഐക്കാരനാണ് അയാളെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

പുന്ന നൗഷാദ് കൊലക്കേസിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സംരക്ഷിക്കുന്നത് പ്രതാപനാണ്. ഫോട്ടോ തെളിവ് അടക്കം ഉണ്ട്. പ്രതാപന്‍ കൂടുതല്‍ പറഞ്ഞാല്‍ അവ പുറത്തു വിടുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

അയോധ്യ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ആഘോഷം സംഘടിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണെന്ന്  കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും അയോധ്യക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലം ഉള്‍പ്പെടുന്ന കേരളത്തില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു.

ഹിന്ദുക്കളുടെ വികാരങ്ങളോട് കോണ്‍ഗ്രസിന് യാതൊരു പ്രതിപത്തിയും ഇല്ലേ?. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ അനുവാദം ഉണ്ടോ?. ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തെ എന്തുകൊണ്ടാണ് ഇവിടെ മാത്രം അവഗണിക്കുന്നത്. മുസ്ലിം ലീഗിനെ ഭയപ്പെട്ടിട്ടാണോ?. നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ വിലക്ക് കാരണമാണോ?. ഇരട്ടത്താപ്പിന്റെ കാരണം കോൺ​ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന്  കെ സുരേന്ദ്രന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com