എത്തുമെന്ന് ​ഗവർണർ, പിന്നോട്ടില്ലെന്ന് വ്യാപാരികൾ; ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ

ഗവർണർ ഇന്ന് ജില്ലയിൽ എത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് എൽഡിഎഫ് ഹർത്താൽ. 
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഫയല്‍ ചിത്രം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഫയല്‍ ചിത്രം

തൊടുപുഴ: ഭൂ പതിവ് നിയമ ഭേ​ദ​ഗതി ബില്ലിൽ ഒപ്പ് വയ്ക്കാത്ത ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽ‍ഡിഎഫ് ഇന്ന് ഇടുക്കിയിൽ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ഹർത്താലിനിടെ ​ഗവർണർ ഇന്ന് ജില്ലയിൽ എത്തുന്നുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനായാണ് അദ്ദേഹം എത്തുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് എൽഡിഎഫ് ഹർത്താൽ. 

പരിപാടിയിൽ നിന്നു പിന്നോട്ടില്ലെന്നു വ്യാപാരി വ്യവസയി ഏകോപന സമിതി ഉറച്ച നിലപാടിലാണ്. പരിപാടിയിൽ പങ്കെടുക്കുമെന്നു ​ഗവർണറും പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ലിൽ ഒപ്പിടാത്ത ​ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് രാജ് ഭവൻ മാർച്ചും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

പരിപാടിയിലേക്ക് പരമാവധി പ്രവർത്തകരെ എത്തിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. കാൽനടയായി എത്തുന്ന പ്രവർത്തകരെ തടഞ്ഞാൽ അം​ഗീകരിക്കില്ലെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ​ഹ​ർത്താൽ സമാധാനപരമായിരിക്കുമെന്നാണ് എൽഡിഎഫ് പറയുന്നത്. 

അതേസമയം ഹർത്താലിനെ യുഡിഎഫ് തള്ളിപ്പറഞ്ഞിട്ടുണ്ട്. സിപിഎം വ്യാപാരികളെ ഭീഷണിപ്പെടുത്തുകയാണെങ്കിൽ വേണ്ടി വന്നാൽ പരിപാടിക്ക് സംരക്ഷണം ഒരുക്കുമെന്നാണ് കോൺ​ഗ്രസ് നിലപാട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com