'അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തം, വീടുകളിൽ ദീപം തെളിയിക്കണം'- അയോധ്യയിൽ പിന്തുണയുമായി എസ്എൻ‍ഡിപിയും

സരയൂ തീരത്ത് അയോധ്യയിലെ ശ്രീരാമചന്ദ്ര ദേവന്റെ പ്രാണ പ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും എത്തുക തന്നെ വേണം
അയോധ്യയിൽ നിന്നെത്തിച്ച അക്ഷതം വെള്ളാപ്പള്ളി നടേശനും, പ്രീതി നടേശനും കൈമാറുന്നു/ ഫെയ്സ്ബുക്ക്
അയോധ്യയിൽ നിന്നെത്തിച്ച അക്ഷതം വെള്ളാപ്പള്ളി നടേശനും, പ്രീതി നടേശനും കൈമാറുന്നു/ ഫെയ്സ്ബുക്ക്

ആലപ്പുഴ: എൻഎസ്എസിനു പിന്നാലെ അയോധ്യ രാമക്ഷേത്ര പ്രകിഷ്ഠാ കർമത്തെ പിന്തുണച്ച് എസ്എൻഡിപിയും. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്നു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. പ്രതിഷ്ഠാ മുഹൂർത്തത്തിൽ എല്ലാ വിശ്വാസികളും വീടുകളിൽ ദീപം തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ശ്രീരാമൻ വ്യക്തി ജീവിതത്തിലും കർമ പഥത്തിലും മര്യാദ പുരുഷോത്തമനാണ്. മത സമന്വയത്തിന്റെ ഉത്തമ പ്രതീകമാണ് അദ്ദേഹം. സരയൂ തീരത്ത് അയോധ്യയിലെ ശ്രീരാമചന്ദ്ര ദേവന്റെ പ്രാണ പ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും എത്തുക തന്നെ വേണം. പ്രതിഷ്ഠാ സമയത്ത് വീടുകളിൽ ദീപം തെളിയിച്ച് ലോക നന്മയ്ക്കായി എല്ലാവരും പ്രാർഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് അയോധ്യയിൽ നിന്നുള്ള അക്ഷതം വെള്ളാപ്പള്ളി സ്വീകരിച്ചു. ആർഎസ്എസ് നേതാക്കളിൽ നിന്നാണ് വെള്ളാപ്പള്ളി അക്ഷതം സ്വീകരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com