ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വൈദ്യുതി ബില്ല് അടയ്ക്കാന്‍ മറന്നോ?, ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യൂ

ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിന് പ്രത്യേക സംവിധാനം കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്
Published on

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിന് പ്രത്യേക സംവിധാനം കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍നമ്പര്‍ ചേര്‍ത്താല്‍ മുന്നറിയിപ്പ് ലഭിക്കുമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

വൈദ്യുതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ തുടങ്ങിയവയും ലഭ്യമാകും. https://wss.kseb.in/selfservices/registermobile എന്ന വെബ്‌സൈറ്റിലൂടെയും സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും മീറ്റര്‍ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീന്‍ വഴിയുമൊക്കെ ഫോണ്‍നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം.ഈ സേവനം തികച്ചും സൗജന്യമാണെന്നും കെഎസ്ഇബി അറിയിച്ചു.

കുറിപ്പ്: 

യഥാസമയം വൈദ്യുതി ബില്ലടയ്ക്കാന്‍ പലപ്പോഴും നമ്മള്‍ മറന്നുപോകാറുണ്ട്. കൃത്യസമയത്ത് വൈദ്യുതി ബില്‍ അടയ്ക്കാതിരുന്നാല്‍ പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രമല്ല ഒരുപക്ഷേ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാന്‍ പോലും സാധ്യതയുണ്ട്. 
ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിന് പ്രത്യേക സംവിധാനം കെ എസ് ഇ ബി ഒരുക്കിയിട്ടുണ്ട്. 
ചെയ്യേണ്ടത് ഇത്രമാത്രം. നമ്മുടെ കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍നമ്പര്‍ ചേര്‍ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതി ബില്‍ തുക അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ് എം എസായി ലഭിക്കും. വൈദ്യുതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ തുടങ്ങിയവയും ലഭ്യമാകും.
https://wss.kseb.in/selfservices/registermobile എന്ന വെബ്‌സൈറ്റിലൂടെയും സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും മീറ്റര്‍ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീന്‍ വഴിയുമൊക്കെ ഫോണ്‍നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം.
ഈ സേവനം തികച്ചും സൗജന്യമാണ്.
എത്രയും വേഗം ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ചെയ്യൂ...

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com