'ഇതാണ് നമ്പർ വൺ കേരളത്തിലെ വൺ സൈഡഡ് മതേതരത്വം'

'എന്റെ വിശ്വാസം, എന്റെ അഭിമാനം. ഇന്ത്യൻ ഭരണഘടന നമുക്ക് തരുന്ന സ്വാതന്ത്രമാണത്'
പിസി ജോര്‍ജ്, കെഎസ് ചിത്ര/ ഫെയ്‌സ്ബുക്ക്
പിസി ജോര്‍ജ്, കെഎസ് ചിത്ര/ ഫെയ്‌സ്ബുക്ക്

കോട്ടയം: അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്ന് പറഞ്ഞതിനെതിരെ ​ഉയർന്ന വിമർശനങ്ങളിൽ ഗായിക കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി മുൻ എംഎൽഎ പിസി ജോർജ്. എന്റെ വിശ്വാസം, എന്റെ അഭിമാനം. ഇന്ത്യൻ ഭരണഘടന നമുക്ക് തരുന്ന സ്വാതന്ത്രമാണത്. ഒരു ഭീഷണിക്ക് മുൻപിലും അത് പണയം വെക്കേണ്ടതില്ല. പിസി ജോർജ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ക്രൈസ്തവ ദേവാലയമായിരുന്ന, ഹഗ്ഗിയ സോഫിയ മുസ്ലിം ദേവാലയമാക്കിയതിനെ സ്വാഗതം ചെയ്ത പാണക്കാട് തങ്ങളുടെ മകനും, ഉമ്മൻ ചാണ്ടിയുടെ മകനും പൂച്ചെണ്ടുകൾ. ക്ഷേത്രം തകർത്തു നിർമിച്ച പള്ളിക്കു പകരം രാമജന്മ ഭൂമിയിൽ ഇന്ത്യൻ നീതിന്യായ വിധിയിൽ ക്ഷേത്രം ഉയരുന്നതിനെ സ്വാഗതം ചെയ്ത മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിക്ക് കല്ലേറ്.

ഇതാണ് നമ്പർ വൺ കേരളത്തിലെ വൺ സൈഡഡ് മതേതരത്വം. പ്രിയപ്പെട്ട ചിത്രയ്ക്ക് എല്ലാ വിധ പിന്തുണയും. പിസി ജോർജ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ചിത്രയെ പിന്തുണച്ച് നടി കൃഷ്ണപ്രഭയും രം​ഗത്തെത്തിയിരുന്നു. അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കും ഈ രാജ്യത്തുണ്ട്. അത് ചിത്ര ചേച്ചിക്കും ഉണ്ടെന്ന് കൂടി ഓർക്കുന്നത് നല്ലതാണ്. കൃഷ്ണപ്രഭ അഭിപ്രായപ്പെട്ടു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: 

എന്റെ വിശ്വാസം, എന്റെ അഭിമാനം.
ഇന്ത്യൻ ഭരണഘടന നമുക്ക് തരുന്ന സ്വാതന്ത്രമാണത്. ഒരു ഭീഷണിക്ക് മുൻപിലും അത് പണയം വെക്കേണ്ടതില്ല.
ക്രൈസ്തവ ദേവാലയമായിരുന്ന, ഹഗ്ഗിയ സോഫിയ മുസ്ലിം ദേവാലമാക്കിയതിനെ സ്വാഗതം ചെയ്ത പാണക്കാട് തങ്ങളുടെ മകനും, ഉമ്മൻ ചാണ്ടിയുടെ മകനും പൂച്ചെണ്ടുകൾ.
ക്ഷേത്രം തകർത്തു നിർമിച്ച പള്ളിക്കു പകരം രാമജന്മ ഭൂമിയിൽ ഇന്ത്യൻ നീതിന്യായ വിധിയിൽ ക്ഷേത്രം ഉയരുന്നതിനെ സ്വാഗതം ചെയ്ത മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിക്ക് കല്ലേറ്.
ഇതാണ് നമ്പർ വൺ കേരളത്തിലെ വൺ സൈഡഡ് മതേതരത്വം.
പ്രിയപ്പെട്ട ചിത്രയ്ക്ക് എല്ലാ വിധ പിന്തുണയും.
പി. സി. ജോർജ് 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com