മുട്ടിൽ മരംമുറി കേസ്; കണ്ടുകെട്ടിയ മരങ്ങൾ ലേലം വിളിക്കണം; ഹർജി കോടതി ഇന്ന് പരി​ഗണിക്കും

നിലവിൽ വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ് 104 മരത്തടികൾ സൂക്ഷിച്ചിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ കണ്ടുകെട്ടിയ മരങ്ങൾ ലേലം വിളിക്കാൻ അനുമതി തേടിയുള്ള വനം വകുപ്പിന്റെ ​ഹർജി കോടതി ഇന്ന് പരി​ഗണിക്കും. സൗത്ത് വയനാട് ഡിഎഫ്ഒ നൽകിയ ഹർജി കൽപ്പറ്റ പ്രിസൻപ്പൽ സെഷൻസ് കോടതിയാണ് ഇന്ന് പരി​ഗണിക്കുന്നത്. 

നിലവിൽ വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ് 104 മരത്തടികൾ സൂക്ഷിച്ചിരിക്കുന്നത്. ദീർഘ നാളായി ഇങ്ങനെ കിടക്കുന്നതിനാൽ മരങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലേലം ചെയ്യാൻ അനുമതി തേടിയത്. 

ജോസൂട്ടി അ​ഗസ്റ്റിൻ, റോജി അ​ഗസ്റ്റിൻ, ആന്റോ അ​ഗസ്റ്റിൻ എന്നിവരാണ് പ്രതികൾ. പ്രതിഭാ​ഗത്തിന്റെ വാദമാകും ഇന്ന് കോടതി കേൾക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com