'ക്രെഡിറ്റ് കാര്‍ഡിലൂടെയുള്ള റിവാര്‍ഡ് പോയിന്റിന് പണം നല്‍കാം'; യുവാവിന്റെ 36,210 രൂപ നഷ്ടപ്പെട്ടു, പുതിയ തട്ടിപ്പ് 

സ്വകാര്യ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡിലൂടെയുള്ള റിവാര്‍ഡ് പോയിന്റിന് പണം നല്‍കാമെന്ന്  വിശ്വസിപ്പിച്ച് യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് 36,210 രൂപ തട്ടിയെടുത്തതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സ്വകാര്യ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡിലൂടെയുള്ള റിവാര്‍ഡ് പോയിന്റിന് പണം നല്‍കാമെന്ന്  വിശ്വസിപ്പിച്ച് യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് 36,210 രൂപ തട്ടിയെടുത്തതായി പരാതി.  കന്യാകുളങ്ങര സ്വദേശിയായ യുവാവ് നല്‍കിയ പരാതിയില്‍ വട്ടപ്പാറ പൊലീസ് കേസെടുത്തു. 

സ്വകാര്യബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് സെക്ഷനില്‍ നിന്നാണെന്നു പരിചയപ്പെടുത്തി ഇക്കഴിഞ്ഞ 17നാണ് വൈകീട്ട് നാലിന് യുവാവിന് ഫോണ്‍കോള്‍ വന്നത്. മുംബൈയില്‍ നിന്നു വിളിക്കുന്നുവെന്നാണ് പറഞ്ഞത്. ക്രെഡിറ്റ് കാര്‍ഡിലെ റിവാര്‍ഡ് പോയിന്റിന് പണം ലഭിക്കാന്‍ വാട്‌സ്ആപ്പിലേക്ക് ഒരു ആപ്ലിക്കേഷന്‍ ലിങ്ക് അയയ്ക്കുമെന്നും അത് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതിയെന്നും പറഞ്ഞായിരുന്നു തട്ടിപ്പിന്റെ തുടക്കമെന്നും പരാതിയില്‍ പറയുന്നു.  

അതേസമയം ഒടിപിയോ മറ്റു വിശദാംശങ്ങളോ ആവശ്യപ്പെട്ടില്ല. അതിനാല്‍ തട്ടിപ്പാണെന്നു കരുതിയില്ലെന്നും പരാതിയില്‍ പറയുന്നു.  തിരക്കേറിയ സമയമായതിനാല്‍ കൂടുതല്‍ ചിന്തിച്ചതുമില്ല. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അല്‍പ സമയത്തിനകം തന്നെ  പണം നഷ്ടപ്പെട്ടതായി ഫോണില്‍ സന്ദേശമെത്തിയതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

വൈകാതെ 24 മണിക്കൂറിനുള്ളില്‍ തന്നെ യുവാവ് ബാങ്കിലും സ്റ്റേഷനിലുമെല്ലാം വിവരം നല്‍കുകയായിരുന്നു. സമാനമായി ഉടമ അറിയാതെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ഫ്‌ലിപ്പ്കാര്‍ട്ടിലേക്ക് 32,157 രൂപ ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന കഴുനാട് സ്വദേശിയായ യുവാവിന്റെ പരാതിയിലും വട്ടപ്പാറ പൊലീസ് കേസെടുത്തിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com