റെയില്‍വെയില്‍ വന്‍ തൊഴിലവസരം; 5696 ലോക്കോ പൈലറ്റുമാരെ വേണം; അവസാന തീയതി ഫെബ്രുവരി 19

2018-ലാണ് ഇതിനുമുമ്പ് നിയമനം നടത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: ഇന്ത്യന്‍ റെയില്‍വേ ലോക്കോ പൈലറ്റുമാരുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു.  5696 ഒഴിവുകളാണുള്ളത്, തിരുവനന്തപുരം ഉള്‍പ്പെടെ 21 റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളാണ് നിയമനം നടത്തുന്നത്.ഫെബ്രുവരി 19 ആണ് അവസാനതീയതി.

ദക്ഷിണ റെയില്‍വേയില്‍ 218 ഒഴിവുകളാണുള്ളത്. ദക്ഷിണ പൂര്‍വ മധ്യ റെയില്‍വേയിലാണ് കൂടുതല്‍, 1192. 2018-ലാണ് ഇതിനുമുമ്പ് നിയമനം നടത്തിയത്. 16,373 ഒഴിവുകളുണ്ടെന്നിരിക്കെ അതിന്റെ മൂന്നിലൊന്ന് തസ്തകയിലേക്ക് നിയമനം നടത്തിയതുകൊണ്ട് വലിയ പ്രയോജനം കിട്ടില്ലെന്ന് ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. 

2020-ലെ തസ്തികനിര്‍ണയം അനുസരിച്ച് 16 സോണുകളിലായി 1,28,793 ലോക്കോ റണ്ണിങ് സ്റ്റാഫിനെയാണ് അനുവദിച്ചിട്ടുള്ളത്. അതില്‍ 1,12,420 മാത്രമാണ് നിലവിലുള്ളത്. ദക്ഷിണ റെയില്‍വേയില്‍ തസ്തിക 5247 ആണ്. ജോലി ചെയ്യുന്നത് 4666 പേര്‍. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലായി 1317 ലോക്കോ പൈലറ്റുമാരുണ്ട്. ഇവിടെ 195 ഒഴിവകള്‍ ഉണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com