മക്കൾ ഉപേക്ഷിച്ച അന്നക്കുട്ടിക്ക് നാടിന്റെ യാത്രാമൊഴി; കുമളി ബസ് സ്റ്റാൻഡിൽ പൊതുദർശനം, ആദരാഞ്ജലി അർപ്പിച്ച് കളക്ടർ

ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ്, സബ് കളക്ടർ അരുൺ എസ്.നായർ, പൊലീസ്, ജനപ്രതിനിധികൾ എന്നിവരുൾപ്പെടെ അന്തിമോപചാരം അർപ്പിക്കാനെത്തി
അന്നക്കുട്ടി
അന്നക്കുട്ടി

തൊടുപുഴ: മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് സംരക്ഷിക്കാൻ ആരുമില്ലാതെ മരണത്തിനു കീഴ‌ടങ്ങിയ അന്നക്കുട്ടിക്ക് നാടിന്റെ യാത്രാമൊഴി. കുമളി ബസ് സ്റ്റാൻഡിൽ ഒരുക്കിയ പൊതുദർശനത്തിൽ ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ്, സബ് കളക്ടർ അരുൺ എസ്.നായർ, പൊലീസ്, ജനപ്രതിനിധികൾ എന്നിവരുൾപ്പെടെ അന്തിമോപചാരം അർപ്പിക്കാനെത്തി. കുമളി സെന്റ് തോമസ് ഫൊറോന പള്ളിയിയിലായിരുന്നു സംസ്കാരം.

മക്കൾ ഉപേക്ഷിച്ച കുമളി അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യു വാടക വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കിടപ്പിലായതോടെ പഞ്ചായത്ത് അംഗം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.  മകനും മകളും അമ്മയെ ഏറ്റെടുക്കാൻ തയ്യാറാവാതിരുന്നതോടെയാണ് പൊലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവരെ പരിചരിക്കാൻ വനിതാ പൊലീസിനെ നിയോഗിച്ചിരുന്നു. ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. 

വെള്ളിയാഴ്ച ഉച്ചയോടെ നാട്ടുകാരും പഞ്ചായത്തംഗവും അറിയിച്ചതനുസരിച്ച് പൊലീസ് അന്നക്കുട്ടിയുടെ വീട്ടിലെത്തി. ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഭര്‍ത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമുണ്ട്. ഇരുവരും വിവാഹം കഴിച്ച് കുമളിയില്‍ തന്നെയാണ് താമസം. 

മകന്റെ സംരക്ഷണത്തിലായിരുന്നു അമ്മ കഴിഞ്ഞിരുന്നത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കള്‍ വാടക വീടെടുത്ത് അന്നക്കുട്ടിയെ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. മകള്‍ മാസം തോറും നല്‍കിയിരുന്ന ചെറിയ തുക ഉപയോഗിച്ചാണ് ഒരു വര്‍ഷത്തോളമായി അന്നക്കുട്ടി കഴിഞ്ഞിരുന്നത്.പൊലീസ് അറിയച്ചതനുസരിച്ച് ആശുപത്രിയിലെത്തിയ ബാങ്ക് ജീവനക്കാരനായ മകന്‍, വീട്ടിലെ നായയെ നോക്കാന്‍ ആളില്ലെന്ന് പറഞ്ഞ് സ്ഥലം വിട്ടതായി പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com