പൊലീസ് കസ്റ്റഡിയിൽ നിന്നും മണ്ണുമാന്തി യന്ത്രം കടത്തിയ കേസ്: എസ്ഐ അറസ്റ്റിൽ

സംഭവത്തിൽ എസ്ഐയ്ക്ക് പങ്കുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു
നൗഷാദ്/ ടിവി ദൃശ്യം
നൗഷാദ്/ ടിവി ദൃശ്യം

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിൽ നിന്നും മണ്ണുമാന്തി യന്ത്രം കടത്തിക്കൊണ്ടുപോയ കേസിൽ എസ്ഐ അറസ്റ്റിൽ. സസ്പെന്‍ഷനിലായിരുന്ന എസ്ഐ ടി ടി നൗഷാദിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എസ്ഐയ്ക്ക് പങ്കുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.എസ്ഐയെ പിന്നീട് ജാമ്യത്തിൽ വിട്ടു

കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ തോട്ടുമുക്കം റോഡിലെ പുതിയനിടത്ത് സെപ്റ്റംബർ 19ന് വൈകിട്ട് ഏഴു മണിയോടെ മണ്ണുമാന്തി യന്ത്രവും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന് ഇൻഷുറൻസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു.  

ഇതിനു പിന്നാലെയാണ് മുക്കം പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്നും മണ്ണുമാന്തി യന്ത്രം കടത്തി പകരം ഇൻഷുറൻസ് രേഖകൾ ഉള്ള മറ്റൊരെണ്ണം എത്തിച്ചത്. ഇതിന് എസ്ഐ ഒത്താശ ചെയ്തുനൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ജെസിബി ഉടമയുടെ മകൻ മാർട്ടിൻ മാതാളിക്കുന്നേൽ ഉൾപ്പടെ ആറുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com