ബ്രഹ്മോസ് മിസൈലുകളുടെ വില്‍പ്പനയ്ക്ക് ഇന്ത്യ; മാർച്ചിൽ കയറ്റുമതി തുടങ്ങാന്‍ കഴിയുമെന്ന് ഡിആര്‍ഡിഒ

ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങള്‍ക്കാകും മിസൈലുകള്‍ നൽകുക
ബ്രഹ്മോസ് മിസൈൽ
ബ്രഹ്മോസ് മിസൈൽഫയൽ

ന്യൂഡല്‍ഹി: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. മാര്‍ച്ച് മാസത്തോടെ കയറ്റുമതി തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രം ( ഡിആര്‍ഡിഒ) ചെയര്‍മാന്‍ ഡോ. സമീര്‍ വി കാമത്ത് പറഞ്ഞു. റഷ്യയുടെ സഹകരണത്തോടെയാണ് ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിച്ചത്.

കരയില്‍ നിന്നും വിമാനങ്ങളില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ബ്രഹ്മോസ് മിസൈല്‍ തൊടുക്കാനാകും. ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങള്‍ക്കാകും മിസൈലുകള്‍ വില്‍ക്കുക. അടുത്ത പത്തു ദിവസത്തിനുള്ളില്‍ മിസൈലുകളുടെ ഗ്രൗണ്ട് സിസ്റ്റങ്ങളുടെ കയറ്റുമതി തുടങ്ങുമെന്നും സമീര്‍ വി കാമത്ത് പറഞ്ഞു.

ബ്രഹ്മോസ് മിസൈൽ
2004ന് സമാനമായ സാഹചര്യം, പോരാട്ടം മോദിയും സാധാരണക്കാരുടെ ആശങ്കകളും തമ്മില്‍; കോണ്‍ഗ്രസ് സഖ്യം മാറ്റം കൊണ്ടുവരുമെന്ന് ശശി തരൂര്‍

മാര്‍ച്ചു മാസത്തോടെ ഫിലിപ്പീന്‍സിന് ബ്രഹ്മോസ് മിസൈലുകള്‍ നല്‍കാനാകും. മറ്റു രാജ്യങ്ങളില്‍ നിന്നും മിസൈല്‍ വേണമെന്ന ആവശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡിആര്‍ഡിഒ വികസിപ്പിച്ച പുതിയ ആയുധ സംവിധാനങ്ങള്‍ ആറുമാസത്തിനുള്ളില്‍ സേനയുടെ ഭാഗമാകുമെന്നും ഡിആര്‍ഡിഒ ചെയര്‍മാന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com