ഭാര്യയെ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊന്നു: ഒളിവിൽ പോയ 72 കാരൻ പിടിയിൽ

സംഭവത്തിനുശേഷം പ്രതി വിവിധയിടങ്ങളിൽ ഒളിവിൽ പോയ പ്രതിയെ ഏഴ് ദിവസത്തിനു ശേഷമാണ് അങ്കമാലി പൊലീസ് പിടികൂടിയത്
ബാലൻ,
ബാലൻ, ലളിത

കൊച്ചി: ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി ഒളിവിൽ പോയ ഭർത്താവ് പിടിയിൽ. പാറക്കടവ് പുളിയനം മില്ലുംപടി ഭാഗത്ത് ബാലൻ (72) ആണ് പൊലീസിന്റെ പിടിയിലായത്. ഭാര്യ ലളിതയെ (62) കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയശേഷം ഒളിവിൽ പോവുകയായിരുന്നു.

ബാലൻ,
പെരുന്നാളിനിടെ കത്തിച്ച പടക്കം വന്നു വീണത് ബൈക്കിൽ; പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് യുവാവിന് ​പൊള്ളലേറ്റു, വിഡിയോ

ശനിയാഴ്ച അങ്കമാലിയിലാണ് സംഭവമുണ്ടായത്. കഴുത്തിൽ കുരുക്കിയ പ്ലാസ്റ്റിക് കയർ സ്വീകരണ മുറിയിലെ സെറ്റിയിൽ കെട്ടിയ നിലയിലായിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ മകനാണ് ലളിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സംഭവത്തിനുശേഷം പ്രതി വിവിധയിടങ്ങളിൽ ഒളിവിൽ പോയ പ്രതിയെ ഏഴ് ദിവസത്തിനു ശേഷമാണ് അങ്കമാലി പൊലീസ് പിടികൂടിയത്. ഭാര്യയോടുളള വിരോധമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു ബാലൻ പൊലീസിനോടു പറഞ്ഞത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു ബാലനെ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com