'ഗോ ബ്ലൂ' ക്യാമ്പയിൻ: ആന്റിബയോട്ടിക് മരുന്നുകൾ ഇനി നീലക്കവറിൽ

ലോകാരോ​ഗ്യ സംഘടന നടപ്പാക്കുന്ന ​'ഗോ ബ്ലൂ' പ്രചാരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ആന്റിബയോട്ടിക് മരുന്നുകൾ പ്രത്യേക നീല കവറിൽ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി ജില്ലാ ആരോ​ഗ്യ വിഭാ​ഗം. ആന്റിബയോട്ടിക് ദുരുപയോ​ഗം തടയുന്നതിന് ലോകാരോ​ഗ്യ സംഘടന നടപ്പാക്കുന്ന ​'ഗോ ബ്ലൂ' പ്രചാരണത്തിന്റെ ഭാ​ഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രതീകാത്മക ചിത്രം
ഇനി ഞൊടിയിടയില്‍ 'റിസല്‍റ്റ്'; ഭാഗ്യക്കുറി നറുക്കെടുപ്പിന് പുതിയ യന്ത്രം

ആന്റിബയോട്ടിക് മരുന്നുകൾ ബോധവൽക്കരണ നിർദേശങ്ങൾ ഉൾപ്പെടുത്തി പ്രത്യേകം നീലം കവറിൽ വിതരണം ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന നിർദേശിച്ചു. ആന്റിബയോട്ടിക് മരുന്നകൾ പ്രത്യേകം കളർ കോഡുള്ള കവറിൽ വിതരണം ചെയ്യുന്നത് മരുന്ന് പെട്ടന്ന് തിരിച്ചറിയാൻ രോ​ഗികളെ സഹായിക്കും.

കൂടാതെ ആന്റിബയോട്ടിക് മരുന്നുകളെ കുറിച്ച് അബോധം സൃഷ്ടിക്കാനും ദുരുപയോ​ഗം തടയാനും പദ്ധതികൊണ്ട് സാധിക്കുമെന്നും ഡിഎംഒ പറഞ്ഞു. ഘട്ടം ഘട്ടമായി ജില്ലയിലെ എല്ലാ ആശുപത്രികളിലും പദ്ധതി നടപ്പാക്കുമെന്നും ഡിഎംഒ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com