പെരിയാര്‍ കടുവ സങ്കേതത്തില്‍ കരടിയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

വള്ളക്കടവ് വഞ്ചിവയല്‍ സ്വദേശി കിഴക്കേക്കര അശോകനാണ് (48) പരിക്കേറ്റത്
പെരിയാര്‍ കടുവ സങ്കേ
തം
പെരിയാര്‍ കടുവ സങ്കേ തം /ഫയല്‍

ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തില്‍ കരടിയുടെ ആക്രമണം. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയയാള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വള്ളക്കടവ് വഞ്ചിവയല്‍ സ്വദേശി കിഴക്കേക്കര അശോകനാണ് (48) പരിക്കേറ്റത്.

വനത്തില്‍ നിന്നും വിറകും പഴങ്ങളും തേനും മറ്റും ശേഖരിക്കുന്നതിനിടെ കരടി ഇയാളുടെ അടുത്തേക്ക് പാഞ്ഞ് വരികയും ആക്രമിക്കുകയായിരുന്നു.

മുഖത്തും കാലിനും പരിക്കേറ്റ അശോകനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

പെരിയാര്‍ കടുവ സങ്കേ
തം
നെറ്റ്ഫ്‌ളിക്‌സിനെതിരെ കൂടത്തായി കേസ് പ്രതി നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com