മാര്‍ക്കുമായി ബന്ധപ്പെട്ട് തര്‍ക്കം; കോഴിക്കോട് എന്‍ഐടിയിലെ അധ്യാപകന് കുത്തേറ്റു

മാര്‍ക്കുമായി ബന്ധപ്പട്ട തര്‍ക്കമാണ് അക്രമണത്തിന് കാരണമായത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് മുക്കം എന്‍ഐടിയിലെ അധ്യാപകന് കുത്തേറ്റു. സിവില്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ അധ്യാപകന്‍ പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട് പൂര്‍വവിദ്യാര്‍ഥിയായ തമിഴ്‌നാട് സ്വദേശി വിനോദിനെ കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വിനോദ് ക്യാമ്പസിലെത്തിയത്. അതിനുശേഷം ഇയാള്‍ അധ്യാപകനെ കാണുകയും മാര്‍ക്കുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായി. അതിന് പിന്നാലെ കൈയില്‍ കരുതിയിരുന്നു കത്തിയെടുത്ത് അധ്യാപകനെ കുത്തുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ വിനോദിനെ പിടികൂടുകയും സ്ഥലത്തെത്തിയ പൊലീസിന് കൈമാറുകയുമായിരുന്നു. ജയചന്ദ്രനെ കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനോദിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

പ്രതീകാത്മക ചിത്രം
'ലോകത്ത് കമ്യൂണിസം തകര്‍ന്നത് അക്രമം മൂലം'; സിദ്ധാര്‍ഥിന്റെ വീട്ടിലെത്തി ഗവര്‍ണര്‍; അന്വേഷണ പുരോഗതി നിരീക്ഷിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com