12 വിദ്യാർഥികൾക്ക് കൂടി പരീക്ഷാ വിലക്ക്; അക്രമം കണ്ടു നിന്ന മുഴുവൻ പേർക്കും സസ്പെൻഷൻ

19 പേർക്കു മൂന്ന് വർഷത്തേക്ക് പഠന വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് കൂടുതല്‍ നടപടി
സിദ്ധാര്‍ഥ്
സിദ്ധാര്‍ഥ്ഫയല്‍

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥിന്‍റെ മരണത്തിൽ 12 വിദ്യാർഥികൾക്കെതിരെ കൂടി നടപടി. പത്ത് വിദ്യാർഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവർക്ക് ക്ലാസിൽ പങ്കെടുക്കാനോ പരീക്ഷ എഴുതാനോ സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദ്ദിച്ചവരാണ് ഇവർ.

മറ്റ് രണ്ട് പേർക്ക് ഒരു വർഷത്തേക്ക് ഇന്‍റേണല്‍ പരീക്ഷ എഴുതുന്നതിലാണ് വിലക്ക്. മർദ്ദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിനാണു നടപടി. ഈ 12 വിദ്യാർഥികളേയും ഹോസ്റ്റലിൽ നിന്നു പുറത്താക്കി.

ഹോസ്റ്റലിലെ വിദ്യാർഥികൾക്കെതിരെയും നടപടിയുണ്ട്. അക്രമം കണ്ടു നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളജിൽ നിന്നു സസ്പെൻ‍ഡ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല. സംഭവം നടന്ന 16, 17, 18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് ശിക്ഷ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റാ​ഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാർഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാമെന്നു ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ കേസിലെ മുഖ്യപ്രതികളടക്കമുള്ള 19 പേർക്കു മൂന്ന് വർഷത്തേക്ക് പഠന വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് മറ്റുള്ളവർക്കു എതിരെയും നടപടിയെടുത്തത്. ഇവർക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും മൂന്ന് വർഷം പ്രവേശനം നേടാൻ സാധിക്കില്ല.

സിദ്ധാര്‍ഥ്
മദ്യപിച്ചെന്നു പറഞ്ഞ് മർദ്ദിച്ചു; റാ​ഗിങ് പരാതി; ആറ് കോളജ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com