കോട്ടയത്ത് കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം; ആറു കാറുകള്‍ കത്തിനശിച്ചു

ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്
കാർ ഷോറൂമിലുണ്ടായ അ​ഗ്നിബാധ
കാർ ഷോറൂമിലുണ്ടായ അ​ഗ്നിബാധ ടിവി ദൃശ്യം
Updated on

കോട്ടയം: കോട്ടയത്ത് ഏറ്റുമാനൂരിനടുത്ത് നൂറ്റിയൊന്ന് കവലയില്‍ കാര്‍ ഷോറൂമില്‍ തീപിടിത്തം. ആറു കാറുകള്‍ കത്തിനശിച്ചു. മഹീന്ദ്ര കാര്‍ ഷോറൂമിലാണ് രാത്രി പത്തു മണിയോടെ തീപിടിത്തമുണ്ടായത്.

ജീവനക്കാരൊന്നും ഉണ്ടാകാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മഹീന്ദ്ര കാര്‍ ഷോറൂമിനോടു ചേര്‍ന്നുള്ള വാഹനങ്ങള്‍ സൂക്ഷിക്കുന്ന യാര്‍ഡിലാണ് തീപിടിത്തം ഉണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാർ ഷോറൂമിലുണ്ടായ അ​ഗ്നിബാധ
കോഴിക്കോട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തീ പിടിച്ചു; രണ്ട് മരണം

വാഹനങ്ങളില്‍ നിന്നും തീ ഉയരുന്നതു കണ്ടാണ് നാട്ടുകാര്‍ സ്ഥലത്തേക്കെത്തിയത്. കോട്ടയത്തു നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com