'പദ്മജ കാണിച്ചത് പാരമ്പര്യ സ്വഭാവം'; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

''കെ മുരളീധരന്‍ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയി''
വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി നടേശൻ ഫയൽ ചിത്രം

ആലപ്പുഴ: പദ്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെ മുരളീധരന്‍ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയി. പദ്മജ കാണിച്ചത് പാരമ്പര്യ സ്വഭാവമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

പദ്മജ എത്തുന്നത് കൊണ്ട് ബിജെപിക്ക് എന്തെങ്കിലും ഗുണം കിട്ടുമോ എന്ന ചോദ്യത്തിന്, ആ മെമ്പര്‍ഷിപ്പിന്റെ കാശുകിട്ടും എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

'' പദ്ജമജയ്ക്ക് കോണ്‍ഗ്രസില്‍നിന്ന് ഒരുപാട് പരിരക്ഷ കിട്ടിയിട്ടുണ്ട്. എം.പിയാക്കാന്‍ നിര്‍ത്തിയിട്ടുണ്ട്. എം.എല്‍.എയാക്കാന്‍ നിര്‍ത്തിയിട്ടുണ്ട്. അച്ഛനുണ്ടായിരുന്ന കാലംതൊട്ട് മരിക്കുന്ന കാലംവരെ എല്ലാ സുഖസൗകര്യങ്ങളും ഗുണങ്ങളും എല്ലാ അര്‍ഥത്തിലും അനുഭവിച്ചയാളാണ് പദ്മജ. അത് കൂടാതെ തന്നെ കോണ്‍ഗ്രസില്‍നിന്ന് വിട്ട് മറ്റൊരു കോണ്‍ഗ്രസിലേക്ക് പോവുകയും മറ്റ് ചില ഐക്യമുന്നണിയില്‍ ചെന്നുചേരുകയും ചെയ്ത പാരമ്പര്യമാണ് ഇവര്‍ക്കുള്ളത്.''

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശൻ
കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി അഭിജിത് ഗംഗോപാധ്യായ ബിജെപിയില്‍; മത്സരിക്കുമെന്ന് അഭ്യൂഹം

''ഒരു പാര്‍ട്ടിയില്‍ സ്ഥിരമായി നില്‍ക്കുന്നൊരു ശൈലി ഇല്ല. കാരണം കരുണാകരന്റെ കോണ്‍ഗ്രസ് തന്നെ കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോയിട്ടുണ്ട്. അതുകഴിഞ്ഞ് കരുണാകരന്റെ മകള്‍ ഇപ്പോള്‍ വേറൊരു പാര്‍ട്ടിയിലേക്ക് പോവുക എന്നത് അവരുടെ പാരമ്പര്യവും സ്വഭാവവും പ്രത്യേകതയുമായിരിക്കാം. ഇക്കരെകണ്ട് അക്കരപ്പച്ച തിരക്കിയാണ് പോകുന്നത്. കെ.മുരളീധരന്‍ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയി'' വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com