നാലു വോട്ടിനായി ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമം: മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ്

'പരിഹരിച്ച വിഷയത്തെ വ്രണപ്പെടുത്തി സമുദായ സ്പര്‍ധയുണ്ടാക്കാനാണ് ശ്രമിക്കുന്നത്'
പിണറായി വിജയന്‍, പി കെ ഫിറോസ്
പിണറായി വിജയന്‍, പി കെ ഫിറോസ് ഫയല്‍

മലപ്പുറം: പൂഞ്ഞാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ്. മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. നാലു വോട്ടിനായി ഈരാറ്റുപേട്ടയിലെ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമമെന്ന് പി കെ ഫിറോസ് കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചതാണ്. പരിഹരിച്ച വിഷയത്തെ വ്രണപ്പെടുത്തി സമുദായ സ്പര്‍ധയുണ്ടാക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു.

ഈരാറ്റുപേട്ടയില്‍ പള്ളിയിലെ സഹവികാരിയെ ആക്രമിച്ച സംഭവം തെമ്മാടിത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. മുസ്ലിംവിഭാഗത്തെ മാത്രം പ്രതി ചേര്‍ത്തെന്ന ഹുസൈന്‍ മടവൂരിന്റെ ആരോപണത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ഹുസൈൻ മടവൂരിനെ പോലെയുള്ളവർ വലിയ സ്ഥാനത്ത് ഇരിക്കുന്നവരല്ലേ. തെറ്റായ ധാരണകൾ വച്ചുപുലർത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയന്‍, പി കെ ഫിറോസ്
'പദ്മജ കാണിച്ചത് പാരമ്പര്യ സ്വഭാവം'; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പൂഞ്ഞാർ സെയ്ന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ വാഹനം ഇടിപ്പിച്ച കേസിൽ 27 പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ 27 പേരിൽ 10 പേർ പ്രായപൂർത്തി ആകാത്തവരായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com